ജനങ്ങൾ പിടിച്ച് പറിക്കാനും മോഷ്ടിക്കാനും പോവേണ്ട അവസ്ഥ വന്നിരിക്കുന്നു സർക്കാർ അടിയന്തിരമായ് ഇടപ്പെടണം.



ജനങ്ങൾ മോഷ്ടിക്കാൻ പോവേണ്ട അവസ്ഥ കൈവന്നിരിക്കുന്നു.കേരളത്തിൽ കോവിഡ് മഹാമാരി വന്നിട്ട് രണ്ടു വർഷങ്ങൾ ആകുന്നു. ഇതത്രയും കാലം ജനങ്ങൾ ഓരോ അഡ്ജസ്റ്റ് മെൻറിൽ തട്ടിമുട്ടി മുന്നോട്ടു പോയി അതു തന്നെ വലിയ കാര്യം നിരവധി ചിലവുകൾ വീട്ടുവാടക, ബേങ്ക് അടവുകൾ, കരണ്ട്, ഗ്യാസ്, മക്കളുടെ പഠനങ്ങൾക്കു വേണ്ടി ഓൺലൈൻ ഫീസുകൾ, പട്ടിണി കിടക്കാതെ വീടു പുലർത്തുവാൻ വേണ്ട തുകയും കൂടി ചേരുമ്പോൾ ഒരു കുടുംബം മുന്നോട്ടു പോകുവാൻ ശരാശരി വേണ്ടുന്ന തുക ഏറ്റവും ചുരുങ്ങിയത് 15000 പതിനഞ്ചായിരം രൂപ വേണം 2020 മാർച്ച് മാസത്തിൽ ഒന്നാം തരങ്കവും സമ്പൂർണ ലോക് ഡൗണും വന്ന അന്നു മുതൽ രണ്ടാം തരങ്കത്തിലൂടെ ഇപ്പോൾ 500 ദിനങ്ങൾ കടന്നു പോവുകയാണ്. ഉള്ളവന്റെ പണവും വസ്തുക്കളും മോഷ്ടിക്കുവാൻ ജനങ്ങൾ നിർബന്ധിതരാകുന്ന അവസ്ഥയിലൂടെയാണ് മനുഷ്യർ കടന്നു പോയി കൊണ്ടിരിക്കുന്നത്.






നഷ്ടങ്ങൾ വളരെ വലുതാണ് പരിഹാരം കാണുവാൻ
ഇന്നു വരെ ശ്രെമിച്ചിട്ടില്ല നിരവധി വ്യാപാരികൾക്ക് കോടിക്കണക്കിന് നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് നാശനഷ്ടങ്ങളുടെ കണെക്കെടുപ്പു പോലും സർക്കാർ നടത്തിയില്ല പത്ത് കാശുപോലും ആ മേഘലയിലുള്ളവർക്ക് നൽകുവാൻ സർക്കാർ തയ്യാറായതുമില്ല. കൊവിഡിന്റെ പേരിലാണങ്കിലും എന്തിന്റെ പേരിലാണെങ്കിലും സഹായങ്ങൾ നൽകുവാൻ എന്നും മുന്നോട്ട് വരുന്നത് വ്യാപാരികൾ തന്നെയാണ് പത്ത് രൂപ കൊടുക്കാൻ സർക്കാർ ജീവനക്കാർ മുന്നോട്ട് വരാറില്ല ഇന്നിട്ടും വ്യാപാരികളൊട് മുഖ്യമന്ത്രി ഇടപ്പെട്ടതിന്റെയും ഹുങ്ക് നമ്മൾ കണ്ടതാണ് എല്ലാവരുടെയും സപ്പോർട്ട് വ്യാപാരികൾക്ക് കിട്ടുന്നത് കണ്ടപ്പോൾ മുട്ടുമടക്കേണ്ടി വന്നു.CPIM നേതാവും വ്യവസായിയുമായ VKC മമ്മത്ക്കോയയ്ക്ക് വരെ സർക്കാറിനെതിരെ തിരിയേണ്ടിവന്നു ഇടതു സംഘടനയായ കേരള വ്യാപാരി വ്യവസായി സമിതിയുടെ പ്രധാന ഭാരവാഹി കൂട്ടിയാണ് VKC മമ്മദ്കോയ.

യും വ്യാപാരി വ്യവസായി സമിതിയുടെ നേതാവും
ജനങ്ങളെ സേവിക്കുവാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത് അയക്കുന്ന വെറും വേലക്കാരാണ് പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും MLA മാരും MP മാരും എന്ന് ഇവർ തിരിച്ചറിയണം.ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിച്ചില്ലെങ്കിൽ അതിന് അവർ വലിയ വില കൊടുക്കേണ്ടി വരും.ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടിയാണ് അല്ലാതെ ശമ്പളം വാങ്ങി കുശാലായിട്ട് ജീവിക്കാൻ വേണ്ടിയല്ല ജനങ്ങളെ സേവിക്കുന്നതിനാണ് നിങ്ങൾ ശമ്പളമായ് ലക്ഷങ്ങൾ കൈ പറ്റുന്നത്. ജനങ്ങളുടെ കാര്യത്തിൽ ഉടനടി ഒരു തീരുമാനം കൈകൊണ്ടിട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും കൊറോണ എന്ന വൈറസ്സ് മനുഷ്യ
സൃഷ്ടിയാണ് അതിന്റെ നഷ്ടപരിഹാരം ചൈനയോട് വസൂലാക്കണം നിരവധി വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്.നിരവധി പേർക്ക് കോവിഡു വന്ന് നിത്യരോഗികളായി മാറി രോഗം വന്ന മുഴുവൻ മനുഷ്യർക്കും നഷ്ടപരിഹാരം നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാവണം.





