കീറിപറിഞ്ഞ പന്തലും ശബ്ദം നിലച്ച ലൈറ്റ് ആന്റ് സൗണ്ടും. ദുരിതത്തിലായ ഉടമകളും.



ഈയടുത്ത സമയത്ത് വാർത്തകളിൽ ഇടം പിടിച്ച ഒട്ടുമിക്ക ആത്മഹത്യ മരണങ്ങളിൽ അധികവും കേരളത്തിലെ ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവരായിരുന്നു. ലൈറ്റ് & സൗണ്ട് , പന്തൽ മേഖലയിൽ ഇത്തരം വാർത്തകൾ ഈടെയായി തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു.
മറ്റു വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിതിയല്ല ഇവരുടേത് കട,ഓഫീസ് തുറന്ന് വെച്ചത് കൊണ്ട് ഇവർക്ക് വരുമാനം കിട്ടുന്നില്ല. കൊറോണ കാരണം നിശ്ചയങ്ങൾ, കല്യാണങ്ങൾ, രാഷട്രീയ പാർട്ടികളുടെ പോതുയോഗങ്ങൾ,ഒട്ടുമിയ്ക്ക ആഘോഷങ്ങളും നടക്കാത്തതു കാരണം ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾ വാടകക്ക് പോവണം. അതിനുള്ള സാഹചര്യങ്ങളില്ല. ലക്ഷങ്ങൾ ബേങ്കു ലോണുകൾ എടുത്ത് തുടങ്ങിയ ഒരു പാട് ആളുകളുടെ ഉപകരണങ്ങളാണ് തുരുമ്പെടുത്തുനശിക്കുന്നത്.


ഗൗരവമായ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക്, അടിയന്തിര പരിഹാര മാർഗ്ഗം, കണ്ടേ തീരു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒരുമിച്ച് ചേർന്ന് സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് സംഘടന എന്നും
സോണി അയൂബ് ന്യൂസ് സിറ്റിമെട്രോയോട് പറഞ്ഞു.






Total Views: 225 ,