എസ്.ബി.ഐ ‘യോനോ’ ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്



എസ്.ബി.ഐയുടെ പേരിൽ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച് നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തിൽ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.






ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊലീസ് ഉന്നത വൃത്തങ്ങൾ ന്യൂസ് സിറ്റി മെട്രോയൊട് പറഞ്ഞു. ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന SMS സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
SMS കളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.





Total Views: 206 ,