അവയവദാനം: കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനന്തപുരം:
കോവിഡ് സാഹചര്യത്തിൽ അവയവദാനത്തിൽ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവയവ ദാനം അംഗീകാരം നൽകുന്നതിനുള്ള ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിട്ടു. കോവിഡ് സാഹചര്യത്തിൽ അതത് മെഡിക്കൽ കോളേജുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നോമിനിയായി നിയമിച്ചാണ് ഉത്തരവിട്ടത്. ഇതിലൂടെ അവയവദാനം അംഗീകാരം നൽകുന്നതിനുള്ള ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി വേഗത്തിൽ കൂടി തീരുമാനമെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതത് മെഡിക്കൽ കോളേജുകളിലാണ് ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി യോഗം ചേരുന്നത്. വിദഗ്ധാംഗങ്ങളുള്ള ഈ കമ്മിറ്റിയിൽ സെക്രട്ടറിയേറ്റിൽ നിന്നും ആരോഗ്യ വകുപ്പിന്റെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സർക്കാർ പ്രതിനിധിയായി പങ്കെടുക്കാറുണ്ട്. ഏത് ജില്ലയിലായാലും തിരുവനന്തപുരത്ത് നിന്നും ഈ ഉദ്യോഗസ്ഥൻ അവിടെയെത്തിയാണ് തീരുമാനമെടുക്കുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ദീർഘദൂരം യാത്രചെയ്ത് കമ്മറ്റിയിൽ എത്താൻ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നമ്മുടെ രാജ്യം ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ലോകം മുഴുവൻ മൂന്നരക്കോടി അന്ധരുണ്ടെന്നാണ് കണക്കുകൾ, അതിൽ ഒന്നരക്കോടിയിലധികം മനുഷ്യരും നമ്മുടെ രാജ്യത്താണ് ജീവിക്കുന്നത്. അതായത് അന്ധരുടെ ജനസംഖ്യയിൽ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം.ഒന്നരക്കോടി മനുഷ്യരുടെ കാര്യത്തിൽ 75 ശതമാനം ആളുകളുടെ അന്ധതയും നാമൊന്നായി ശ്രമിച്ചാൽ മാറ്റാൻ കഴിയുന്നതാണ്. അതായത് ഒരുകോടിയിലധികം ആളുകൾക്ക് സുന്ദരമായ ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കാൻ നമുക്ക് കഴിയും.
മാറ്റിവയ്ക്കാനുള്ള അവയവങ്ങൾ ലഭ്യമല്ല എന്നതാണ് ഇതിനുള്ള പ്രധാന തടസ്സം. ഇത്രയധികം ജനസംഖ്യയുള്ള രാജ്യമായിട്ടും അവയവദാതാവിനെ കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. നേത്രചികിത്സകരുടെ അഭാവത്തോടൊപ്പം കണ്ണ് ദാനം ചെയ്യുന്നവരുടെ കുറവും ഒരു വലിയ കാരണമാണ്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. മരണം ഉറപ്പാണെന്ന് കാണുന്ന രോഗികകളുടെ ബന്ധുക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ ഒരുക്കമാണെന്ന് പറയുവാൻ മുന്നോട്ടു വരണം. എങ്കിൽ എത്ര പേർക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് അറിയാത്തതിനാലാവും അതിന് വേണ്ട അറിവ് സർക്കാർ പകർന്നു കൊടുക്കണം
കണ്ണൂള്ളവർക്ക് കണ്ണിന്റെ വില അറിയില്ല. പക്ഷേ മരണപ്പെടുമ്പോഴെങ്കിലും നാം അത് മറ്റുള്ളവർക്ക് കൊടുക്കാൻ തെയ്യാറാവണം വെറുതെ മണ്ണിന്
തീറ്റയാക്കുവാൻ കൊടുക്കണോ അതോ?
നമ്മുടെ രാജ്യത്ത് അന്ധതയനുഭവിക്കുന്നവരിൽ മൂന്നിലൊന്നും കുട്ടികളാണ്. കോർണിയ സംബന്ധമായ പ്രശ്നങ്ങളാണ് ഇവരിൽ ഏറെ കുട്ടികൾക്കും. ഒരു വർഷം പതിനായിരത്തിലധികം കോർണിയ മാറ്റിവയ്ക്കലുകൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും അന്ധതയനുഭവിക്കുന്നവരുടെ എണ്ണത്തോട് താരതമ്യം ചെയ്യുമ്പോൾ വളരെ നിസാരമാണ് അത്. നമ്മുടെ കണ്ണുകൾ ദാനം ചെയ്യാൻ നാം തയ്യാറായാൽ പരിഹരിക്കാൻ കഴിയുന്ന ഒരു സാഹചര്യം മാത്രമാണിത്.അവയവദാനമെന്നത് കണ്ണുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഹൃദയം, കിഡ്നികൾ, ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) തുടങ്ങി നമ്മുടെ ശരീരത്തിലെ പല അവയങ്ങളും നമുക്ക് ദാനം ചെയ്യാൻ സാധിക്കും. അവയവദാനം മൂലം ഒരാളാൽ കുറഞ്ഞത് 8 പേർക്കെങ്കിലും ഗുണം ചെയ്യുമ്പോൾ നമ്മുടെ കണ്ണുകൾ 50 പേർക്ക് വരെ ഗുണം ചെയ്യാം. കണ്ണിലെ കോശങ്ങള്‍ 50 പേർക്ക് വരെ പകുത്തു നൽകാൻ സാധിക്കും, ടിഷ്യൂ സംബന്ധമായ കാഴ്ചാ വൈകല്യങ്ങളുള്ള നിരവധിപേർക്ക് ഒരാളുടെ കണ്ണുകൾ മൂലം കാഴ്ച ലഭിക്കും. അതായത് നമ്മൾ ഓരോരുത്തരാലും ഒരുപക്ഷേ 58 പേർക്ക് വരെ പുതുജീവൻ നൽകാൻ നമുക്ക് സാധിക്കും.
വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ. ഇതിന് ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ കാണിച്ചേ തീരു ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവ മാറ്റം നടക്കുകയുള്ളൂ. നിരവധി അപകടങ്ങളിൽപ്പെട്ട് കൊമ സ്റ്റേജിൽ ഒരു കാരണവശാലും തിരിച്ച് ജീവിതത്തിലേക്ക് വരാൻ കഴിയാത്തവരെയും അതുപോലെ മറ്റു മരണങ്ങൾ സംഭവിക്കുന്നവരുടെയും അവയവങ്ങൾ എടുക്കാൻ പറ്റുന്നത് എടുക്കുവാനുള്ള സമ്മതം നൽകുവാൻ തെയ്യാറായ് ജനങ്ങൾ മുന്നോട്ടു വരണം എങ്കിൽ ഒരു പാട് മനുഷ്യ ജീവനുകൾക്ക് പുതുജീവിതം നൽകുവാൻ നമ്മുടെ ആരോഗ്യമേഖലയ്ക്ക് കഴിയും. അത്രയും കഴിവു തെളിയിച്ച ഡോക്ടർന്മാർ നമ്മുക്ക് ഇവിടെയുണ്ട് എന്നുള്ളത് ഒരു വലിയ അനുഗ്രഹവുമാണ്.
Total Views: 169 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *