നീറ്റ്‌ പരീക്ഷാ കേന്ദ്രം ഒമാനിലും അനുവദിക്കണമെന്ന്. രക്ഷിതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നീറ്റ്‌ പരീക്ഷാ കേന്ദ്രം ഒമാനിലും അനുവദിക്കണമെന്ന് രക്ഷിതാക്കൾ സർക്കാറിനൊടുവശ്യപ്പെട്ടു..
കുടുംബസമേതം പ്രവാസലോകത്ത് ജീവിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമാണ് നീറ്റ്‌ പരീക്ഷയ്ക്ക് പ്രവാസികൾ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രം ഏർപ്പെടുത്തണമെന്നത്.
ഈ ആവശ്യത്തിൻ മേൽ കേന്ദ്രസർക്കാർ കുവൈറ്റിൽ,ദുബൈയിലും പരീക്ഷാ സെൻ്റർ പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനെ തുടർന്ന് ഏറ്റവുമധികം സ്‌കൂളുകളും വിദ്യാർത്ഥികളുമുള്ള ഒമാനിലും കൂടി നീറ്റ്പരീക്ഷാ കേന്ദ്രം വന്നാൽ മാത്രമേ പ്രവാസികൾക്ക് ഈ കോവിഡ് സാഹചര്യത്തിൽ സെപ്റ്റംബർ 12 നു നടക്കുന്ന നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് ഒമാനിലും അനുവദിക്കുന്നതിന് ഒമാനിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രധാന മന്ത്രി നരേന്ദ്രമോദിക്കും , കേന്ദ്ര മന്ത്രി വി മുരളീധരനും ,ഇന്ത്യൻ അംബാസ്സിഡർക്കും മെമ്മോറാണ്ടം നൽകി. നിലവിൽ മസ്കറ്റിൽ ജെ .ഇ.ഇ ക്കു വേണ്ടി പരീക്ഷ കേന്ദ്രം ഉള്ളതിനാൽ നീറ്റിനു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് വളരെ എളുപ്പമാണ്. മന്ത്രിമാരുടെയും , പാർലിമെന്റ് അംഗങ്ങൾ , നിയമസഭാ അംഗങ്ങൾ എന്നിവരുടെ അനുഭാവ പൂർണമായ സമീപനമാണ് വേണ്ടതെന്ന് രക്ഷതാക്കൾ പറഞ്ഞു.

കുവൈറ്റിലും  ദുബൈയിലും ഈ വർഷം പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടതുപോലെ 21  സ്‌കൂളുകളിലായി  46000  കുട്ടികളുള്ള  ഒമാനിൽ  500  ഇൽ  അധികം  കുട്ടികൾ ഈ  വർഷം   യോഗ്യത പരീക്ഷക്ക്‌  തയാറെടുക്കുന്നവരായുണ്ട്.   കോവിഡ്  സൃഷ്‌ടിച്ച  സാമൂഹിക  സാമ്പത്തിക  ബുദ്ധിമുട്ടുകൾ കാരണം  കുട്ടികൾക്ക്  പരീക്ഷക്ക്  പോയി  വരാൻ  പ്രതിബന്ധനകൾ   ഒട്ടനവധിയാണ്. മിക്കവരും  തന്നെ  വാക്‌സിൻ പോലും ലഭിക്കാത്ത  ഈ   അവസരത്തിൽ  ഒമാനിൽ  നീറ്റ്  പരീക്ഷാ സെന്റർ അനുവദിച്ചു പ്രവാസികളായ മാതാപിതാക്കളുടെയും  വിദ്യാർത്ഥികളുടെയും ആശങ്കകൾ  അകറ്റി      അനുഭാവപൂർണമായ  സമീപനം  സ്വീകരിക്കണം എന്ന്  രക്ഷിതാക്കൾ  ആവശ്യപ്പെട്ടു.ഗോബ്രാ  ലുലു  അവന്യു മാളിൽ  ചേർന്ന യോഗത്തിൽ   രക്ഷിതാക്കളുടെയും  കുട്ടികളുടെയും  പ്രതിനിധികളായി  കുട്ടികൾക്കുവേണ്ടി കെവിൻ സ്വാമി, മാളവിക ഷാജി  രക്ഷിതാക്കൾക്കുവേണ്ടി  ഷാജി   എൻ  ടി , മുഷ്താഖ് ,പ്രതീപ്  തോമസ് എന്നിവർ  സന്നിഹിതരായി.
*ന്യൂസ് സിറ്റി മെട്രോ ലേഖകൻ മുഹമ്മദ്  ഒമാൻ റൂവി*
Total Views: 346 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *