ന്യൂഡല്‍ഹി: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു.സുരേഷ് ഗോപിയുടെ നിയമനം സംബന്ധിച്ച് ബോർഡ് ഡയറക്ടർ വിഎസ്‌‌പി സിങ്ങ് ഉത്തരവിറക്കിയിട്ടുണ്ട്.ഐകകണ്‌ഠേനയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. “കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്,” എന്നും തന്റെ നിയമനത്തെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചു.
കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!
ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു.എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴിലാണ് നാളീകേര വികസന ബോര്‍ഡ് പ്രവർത്തിക്കുന്നത്. നാളികേരത്തിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വികസനത്തിനായുള്ള പ്രവര്‍ത്തനമാണ് ബോർഡ് ലക്ഷ്യമിടുന്നത്.
Total Views: 188 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *