കോഴിക്കോട്: പെരുവണ്ണാമുഴി വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്: 3 ദിവസം ജലവിതരണം ഉണ്ടാവില്ല.



പെരുവണ്ണാമുഴി വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്.
കേരള ജല അതോരിറ്റിയുടെ പെരുവണ്ണാമുഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പിൽ കായണ്ണ ഇന്റർ കണക്ഷൻ പോയന്റിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ 03/08/2021 ചൊവ്വാഴ്ച മുതൽ 05/08/2021 വ്യാഴാഴ്ച വരെ 3 ദിവസം കോഴിക്കോട് കോർപ്പറേഷനിലും, ബാലുശ്ശേരി, നന്മണ്ട, കാക്കൂര്, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ,പെരുമണ്ണ, ഒളവണ്ണ, പഞ്ചായത്തുകളിലും ബേപ്പൂര്, ചെറുവണ്ണൂർ, കടലുണ്ടി, എന്നിവടങ്ങളിലേക്കുമുള്ള ജലവിതരണമാണ് പരിപൂർണ്ണമായും മുടങ്ങുക.


അറ്റകുറ്റപണികൾ അടിയന്തിരമായ് ചെയ്യേണ്ടി വന്നതിനാലാണ് മുന്നാം തിയ്യതി തന്നെ തുടങ്ങുന്നത്. കാലവർഷ കാലമായതിനാൽ അറ്റകുറ്റപണി വേഗം തീർക്കുകയും വേണം
ആയതിനാൽ ആളുകൾ വെള്ളം സംഭരിച്ചു വെയ്ക്കണമെന്ന മുന്നറിപ്പ് നൽകുന്നത്.
എന്ന് അസിസ്റ്റൻറ് എഞ്ചിനിയർ കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ പെരുവണ്ണാമുഴി ഓഫീസിൽ നിന്നും മുന്നറിയിപ്പ് നൽകി..




