75 മത് സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.


ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.
ജവഹർ ലാൽ നെഹ്റുവിനെയും അംബേദ്ക റേയും പ്രധാനമന്ത്രി അനുസ്മരിച്ചു. കൊവിഡ് പോരാളികൾക്ക് മോദി ആദരം അർപ്പിച്ചു. പുതു ഊർജം പകരുന്ന വർഷമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം.

ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തിൽ അഭിനന്ദിച്ചു.ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. ഒളിമ്പിക്സ് താരങ്ങൾ നമ്മുടെ ഹൃദയങ്ങൾ കീഴടക്കുക മാത്രമല്ല ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന് ദിശാബോധം നൽകിയത് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രണാമം അർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.




Total Views: 187 ,
I really love to read such an excellent article. Helpful article. Hello Administ .