കോഴിക്കോട്: പ്രശസ്ത കായിക പരിശീലക നായ ഒ.എം. നമ്പ്യാർ(90) അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാർ(90)അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാ ചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തി യാണ്.ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർ ഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നില യിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീ കാരവും നേടിയത്. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.
1955-ൽ എയർഫോഴ്സിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടു ത്തിട്ടുണ്ട്. എയർ ഫോഴ്സിൽ നിന്ന് പട്യാലയിൽ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാർ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ൽ കേരള സ്പോർട്സ് കൗൺസിലിൽ കോച്ചായി ചേർന്നത്. അന്നത്തെ എൻ.ഐ.എസിൽ എത്തി യ ജി.വി.രാജയുടെ ബഹുമാനാർഥം ബാസ്ക്കറ്റ് ബോൾ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താ ഴ വിരുന്നിലാണ് അദ്ദേഹം നമ്പ്യാരെ പരിചയപ്പെ ടുന്നത്.കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ 1976 ലാണ് ഒ.എം.നമ്പ്യാർ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയ കഥയാണ്. 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിം സോടെ ഉഷ ആദ്യ വിടവാങ്ങൽ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു. 1985 ൽ നമ്പ്യാർക്ക് ദ്രോണാചാര്യ അവാർഡ് ലഭിച്ചപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി.
കൗൺസിൽ വിട്ട് 1990 ൽ നമ്പ്യാർ സായ്യിൽ ചേർന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തി ന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരിൽ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യ ത്തിനു സമ്മാനിക്കാൻ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗ സ്റ്റിൻ, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയു ടെ നിലവാരത്തിൽ മറ്റൊരു താരത്തെ കണ്ടെ ത്താൻ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാൾ എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.
ആ പരിശീലകന്റെ നന്മയും സമർപ്പണവും സമാ നതകൾ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതി ക്കുന്ന യാഥാർഥ്യം. ജീവിതത്തിലും നമ്പ്യാർ ഉദാര മനസ്കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലർക്കെ ങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നൽകി. അവർക്ക് അദ്ദേഹം പ്രിയപ്പെട്ട നങ്ങ്യാൾ ആണ്. ട്രാക്കിലും പുറത്തും ഒ.എം.നമ്പ്യാർ നന്മയുടെ ആൾരൂപമാണ്. കോഴിക്കോടിനെ ഏറെ ഇഷ്ടപെടുകയും കോഴിക്കോട് ബീച്ചിൽ പി.ടി ഉഷയുമൊത്ത് നമ്പ്യാർ പരിശീലനത്തിനായ് വരാറുണ്ടായിരുന്നു. സ്റ്റാമിന കൂട്ടുവാൻ വേണ്ടിയായിരുന്നു കടപ്പുറത്തു കൂടി ഓടിച്ചിരുന്നത്. കോഴിക്കോട്ടുകാർക്ക് അദ്ദേഹത്തിന്റെ മരണം ഏറെ വിഷമം ഉള്ള കാര്യം കൂടിയാണ് പയ്യോളിക്കാരി പി.ടി ഉഷയെ ലോക നിലവാരത്തിൽ എത്തിച്ച അന്ന് മുതൽ ഇദ്ദേഹം ജനങ്ങളുടെ ഹൃദയത്തിൽ കയറി കൂടുകയും ചെയ്തു. ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ.
Total Views: 224 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *