ഇടുക്കിയിൽ വനം വകുപ്പിന്റെ ഓണപ്പിരിവ്; പണപ്പിരിവ് സിഎച്ച്ആർ നിയമം ആയുധ മാക്കി.



കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തോട്ടത്തിൻറെ വലിപ്പത്തിനനുസരി ച്ചാണ് തുക.ഇടുക്കിയിൽ ഏലത്തോട്ടങ്ങളുള്ള സ്ഥലത്തെല്ലാം ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിനിറങ്ങുമെന്നാണ് കർഷകർ പരാതി. കാർഡമം ഹിൽ റിസർവിലെ നിയമ ങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്.
ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകി.വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ യാണ് പണപ്പിരിവെന്നും അക്ഷേപം ഉയർന്നി ട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യ ൽ ബ്രാഞ്ചും വനംവകുപ്പും അന്വേഷണം ആരംഭി ച്ചു. പരാതി ശരിയാണെന്നതിനുള്ള തെളിവുകൾ സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.





Total Views: 185 ,