മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ക്കെതിരെ പോലീസ് കേസെടുത്തു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാര്‍ത്തയെഴുതി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു? എന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയും ബാര്‍ അസോസിയേഷന്‍ പ്രസിഡ ന്റുമായ അഡ്വ എസ് മനോജിനെ ഭീഷണിപ്പെടു ത്തി പത്ത്‌ ലക്ഷം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയി ലാണ് നടപടി. അടൂര്‍ പ്രാദേശിക ലേഖകനെതി രെയും ഷാജന്‍ സ്‌കറിയക്കെതിരെയും അന്വേഷണം ആരംഭിച്ചതായി അടൂര്‍ പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 385,34 വകുപ്പു കള്‍ പ്രകാരമാണ് കേസ് എടുത്തത്. മനോജിനെ തിരെ നിരന്തരം അപകീര്‍ത്തിപരമായ വാര്‍ത്ത കള്‍ മറുനാടന്‍ മലയാളിയെന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആഗസ്റ്റ് 19 ന് രാവിലെ 12ന് 918801215730 എന്ന മൊബൈല്‍ നമ്പരില്‍ നിന്നും ഷാജന്‍ സ്‌കറിയ മനോജിന്റ ഫോണില്‍ വിളിച്ച് വാര്‍ത്ത നല്‍കുന്ന ത് നിര്‍ത്താന്‍ സെറ്റില്‍മെന്റിന് തയ്യാറാണെന്ന് പറഞ്ഞു. നേരിട്ട് ഫോണില്‍ വിളിച്ചാല്‍ രേഖകള്‍ ഉണ്ടാകുമെന്ന് ഭയന്ന് വാട്ട്സപ്പിലാണ് വിളിച്ചത്. വാട്ട്സപ്പില്‍ വിളിച്ചാല്‍ ഫോണ്‍ റെക്കോര്‍ഡോ സൈബര്‍ സെല്‍ വിചാരിച്ചാലും ഫോണ്‍ രേഖകളോ കിട്ടുകയില്ല. അതിനാലാണ് തന്ത്ര പരമായി വാട്ട്സപ്പ് കോള്‍ ഉപയോഗിച്ചത്.
ഒന്നാം കക്ഷിയായ ഷാജന്‍ സ്‌കറിയക്ക് 5 ലക്ഷം രൂപയും രണ്ടാം കക്ഷിയായ വൈശാഖന് മൂന്നു ലക്ഷം രൂപയും മൂന്നാം കക്ഷിയായ അരുണ്‍ നെല്ലിമുകളിന് രണ്ട് ലക്ഷം രൂപയും നല്‍കണമെ ന്നും അല്ലെങ്കില്‍ തന്റെ രാഷ്ടീയ ഭാവി തകര്‍ക്കു മെന്നും ഭീഷണിപ്പെടുത്തിയതായും മനോജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരന്തരമായി വ്യാജ വാര്‍ത്തകള്‍ ചെയ്തതിനു ശേഷം മറുനാടന്‍ മലയാളിയുടെ പേരില്‍ വാര്‍ ത്തകള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി തന്നെ ചിലര്‍ സമീപിക്കുകയും പത്ത് ലക്ഷം നല്‍കിയാ ല്‍ വാര്‍ത്ത ചെയ്യുന്നത് അവസാനിപ്പിക്കാമെന്നാ വശ്യപ്പെട്ട് രണ്ടുപേര്‍ തന്നെ സമീപിച്ചതായും അവരുമായി സംസാരിച്ചതായും പൊലിസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ആഗസ്റ്റ് 19ന് ഒത്തുതീര്‍പ്പുകള്‍ക്കായി താന്‍ ചുമതലപ്പെെടു ത്തിയ വ്യക്തി അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇയാളുമായി കൂടിക്കാഴ്ച്ച നടത്തുകയും പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
അവിടെ വച്ച് കൂടിക്കാഴ്ച്ചക്കെത്തിയവര്‍ ഷാജ ന്‍സ്‌കറിയയുമായി വാട്‌സ്പ്‌കോളില്‍ സംസാ രിക്കുകയും പത്ത് ലക്ഷം ലഭിക്കാതെ വാര്‍ത്ത അവസാനിപ്പിക്കില്ലെന്നും പണം തന്നില്ലെങ്കില്‍ രാഷ്ട്രിയ ഭാവി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു. ഇവരെത്തിയ വാഹനത്തിന്റെ നമ്പറും വിളിച്ച ടെലിഫോണ്‍ നമ്പറുകളും പോലീസിന് കൈമാറി. മറ്റ് ക്രിമിനല്‍ വകുപ്പുകളും ഐടി വകുപ്പുകളും കേസില്‍ പ്രതികള്‍ക്കെതിരെ ഉള്‍പ്പെടുത്തുമെ ന്ന് അടൂര്‍പോലീസ് പറഞ്ഞു.എന്നാല്‍ സിപിഎം ഏരിയാ സെക്രട്ടറിയെ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതി വ്യാജമാണെന്നും താനുമായി ബന്ധപ്പെട്ടവര്‍ ഇത്തരത്തില്‍ ശ്രമം നടത്തിയിട്ടു ണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും മറുനാടൻ മലയാളി ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.
Total Views: 199 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *