മലയാളത്തിൽ ആദ്യമായി “sugar daddy” എന്ന ആശയവുമായി ഒരു webseries ഒരുങ്ങുന്നു…!!

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലയാളത്തിൽ ആദ്യമായി sugar daddy എന്ന ആശയവുമായി ഒരു webseries ഒരുങ്ങുന്നു…!!!”Sugar daddy” മലയാളിക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പദമാണ്. ഗൂഗിൾ സെർച്ചിൽ a rich man who lavishes gifts on a young woman in return for her company or sexual favours എന്നാണ് sugar dadd yude നിർവ്വചനം കാണുക.വൃദ്ധനായ ഒരു സമ്പന്നൻ സമ്മാനങ്ങളും തന്റെ പണവും ഉപയോഗിച്ച് കൂട്ട് കൂടാനും ലൈംഗിക നിർവൃതി ക്കും വേണ്ടി യുവതികളെ ഉപയോഗിക്കുക.. ഈ ഒരു ആശയത്തിൽ നിന്നാണ് SD- Sam David എന്ന webseries ഇന്റെ കഥ ജനിക്കുന്ന ത്. പ്രേക്ഷകനെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന എപിസോഡുകളി ടെയും രംഗങ്ങളിലൂടെ യും ആണ് ഈ webseries പുരോഗമിക്കുന്നത്. Sugar daddy എന്ന ആശയത്തെ ആണ് ഇതി ലെ കേന്ദ്ര കഥാപാത്രം Sam David പ്രതിനിധീകരിക്കുന്നത്.

അമർനാഥ് സുന്ദരം

അലകൾ, മാനസി,ജ്വലയായി തുടങ്ങിയ നിരവധി കുടുംബ പരമ്പരകളിൽ ലുടെ പ്രേക്ഷക ശ്രദ്ധ നേടിയ അമർനാഥ് സുന്ദരം മാലിദ്വീപിലെ തന്റെ പ്രവാസ ജീവിതത്തിന് ശേഷം വ്യത്യസ്തമായ ഒരു make over ലൂടെ Sam David ആയി തിരിച്ചു വരുന്നു എന്നത് ഈ webseries ഇന്റെ പ്രത്യേകത ആണ്. Sam David ന്റെ യുവസുഹൃതായ കഥാപാത്രമായി നിജിലാ കണ്ണൂർ ശ്രദ്ധേയമാവുന്നു. അതോടൊപ്പം തുല്യ പ്രാധാന്യം ഉള്ള മറ്റൊരു കഥാപാത്രം ആയി ട്രാൻസ് വുമൺ അയിഷ ഡുടെലും സ്ക്രീനിൽ എത്തുന്നു. ലൈംഗികതയുടെ അതിപ്ര സരം ഒട്ടും തന്നെ കടന്നു വരാതെ ഏവ ർക്കും ആസ്വാദ്യകരമായ വിധത്തിൽ ആയിരിക്കും ഈ ഹോട്ട് webseries ഒരുക്കുക എന്ന് അണിയറ പ്രവർത്തകർ ഒരേ സ്വരത്തിൽ അഭിപ്രാ യപ്പെടുന്നു. എന്നാൽ കഥയുടെ മൂല ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ അല്ല മറിച്ച്, ശരിയും തെറ്റും വിവേച്ചിച്ചറിയാൻ പുതിയ തലമുറയി ലെ പെൺകുട്ടികൾക്ക് പ്രചോദനമാകു ന്ന ഒരു പാഠമായിരിക്കും webseries മുന്നോട്ട് പോകുക എന്ന് സംവിധായ കനും തിരക്കഥാകൃത്തും ആയ പ്രവി നായർ പറയുന്നു.

SD-Sam David എന്ന ഈ webseries ന്റേ ആശയം അമർനാഥ് സുന്ദരതിന്റെത് ആണ്. പതിനെട്ട് വർഷത്തിനുള്ളിൽ നൂറോളം മലയാളം മുസിക് വീഡിയോ ആൽബങ്ങളും ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ 2016 ഉൾപ്പെടെ ഏതാനും പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും സംവിധാ നം ചെയ്യുകയും റസ്പുട്ടിൻ, ബാല്യകാലസഖി, വഴിയറിയാതെ, ഗോൾഡ്‌കോയിൻസ്, കല- വിപ്ലവം- പ്രണയം, ലോനപ്പന്റെ മാമ്മോദീസ, ടോൾ ഫ്രീ, ഇക്കാക്ക തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയും ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചു “അവള്അൻ” എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്റെ മേലങ്കി അണിയാൻ തയ്യാറെടുക്കുന്ന പ്രവി നായർ ആണ് SD എന്ന ഈ webseries ന് തിരക്കഥയൊരുക്കി സംവിധാ നം ചെയ്യുന്നത്. പ്രവി നായരുടെ തന്നെ ഉടമസ്ഥ തയിൽ ഉള്ള ത്രീ മീഡിയ എന്റർടെയ്ൻമെന്റ്സും അമർനാഥ് സുന്ദരവും ചേർന്ന് ആണ് SD നിർമിക്കുന്നത്.
മറ്റ് അണിയറ പ്രവർത്തകർ:Dop- Syam Pancha mi Edit& colorist: Hari.g.nair Make up: rasheed ahammed Art: lichu wayanad & sreekumar nileswaram Costume: anil kottooli Pro.contro ller: shajeer azhikode Chief asso. Director: Girish Kumar BG score: Sasikrishna
Designs: Dinu Sundar Sound design: syam akhil babu Asso.director: bisha kurishingal
Technical support: bobby p david Studio: amet digital experience & editland calicut
തീർത്തും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന SD- Sam David എന്ന webseries വൈകാതെ തന്നെ OTT platform ലുടേ നിങ്ങൾക്ക് മുന്നിൽ എത്തും…
Total Views: 387 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *