ധനയാത്ര” തിരുവോണ കാഴ്ചയായ് ആഗസ്റ്റ് 21ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്തു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്ത്രീകൾ അബലകൾ അല്ല എന്ന ശക്തമായ മുന്നറിയിപ്പുമായി മലയാളി കളുടെ ഇഷ്ട നായിക ശ്വേതാ മേനോൻ വിജില നായർ എന്ന മുഖ്യ കഥാപാത്ര ത്തെ അവതരിപ്പിക്കുന്ന “ധനയാത്ര” ആഗസ്റ്റ് 21ന് തിരുവോണനാളിൽ ആക്ഷൻ പ്രൈം ഒ ടി ടി വഴി കുടുംബ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.
ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസ് എന്ന ബാനറിൽ ഹോളി മാതാ ഫിലിംസ് അവതരിപ്പിക്കുന്ന “ധനയാത്ര “കഥയെ ഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് കുന്നുമ്മൽ ആണ്.ബെന്നി തൊടുപുഴയാണ് ചിത്രത്തിലെ നിർമ്മാതാവ്.വേണുഗോപാൽ ഛായാ ഗ്രഹണവും, രഞ്ജൻ എബ്രഹാം എഡി റ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തി ലെ ഗാനങ്ങളുടെ രചന വയലാർ ശര ത്ചന്ദ്ര വർമ്മ, ജിനേഷ്കുമാർ എരമം, ഗിരീഷ് കുന്നുമ്മൽ എന്നിവരാണ്.

അന്തരിച്ച രാജാമണി സംഗീതം ചെയ്ത രണ്ട് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്,ഡോ.കാഞ്ഞങ്ങാ ട് രാമചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച മറ്റ് രണ്ടു ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്.
ബിജിബാൽ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ചന്ദ്രൻ രാമന്ത ളി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ശ്വേതാ മേനോനെ കൂടാതെ ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, മാമുക്കോയ, ഇടവേള ബാബു, റിയാസ് ഖാൻ ഭഗത് മാനുവൽ, കോട്ടയം നസീർ, കലാഭവൻ പ്രജോദ്, ജയൻ ചേർത്തല, കലാശാല ബാബു, ആനന്ദ് ചെന്നൈ, അനിൽ മുരളി, ബിജുകുട്ടൻ, കവിയൂർ പൊന്നമ്മ, തെലുങ്ക് താരം സന്ദീപ അയ്യർ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ, അനു ശ്രീദേവി, സോജാ ജോളി തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
ആഗസ്റ്റ് 21നാണ് തിരുവോണം നാളിൽ വേൾഡ് വൈഡ് ആയി ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.. വാർത്താപ്രചരണം എംകെ ഷെജിൻ ആലപ്പുഴ.
Total Views: 197 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *