പൊതുജന ശ്രദ്ധയ്ക്ക്.. ഡി.എം.കെ.യുടെ പേരിൽ വ്യാജ സെക്രട്ടറിയായ് വിലസുന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

DMK യുടെ കൊടിയും പിടിച്ച് നിൽക്കുന്നതാണ്. യേശുദാസ്.

പൊതുജന ശ്രദ്ധയ്ക്ക്.. ഡി.എം.കെയുടെ പേരിൽ വ്യാജ സെക്രട്ടറിയായ് വിലസുന്നതായ് പരാധി കേരളത്തിൽ ഡി എം കെ യുടെ തൃശൂർ ജില്ലാ സെക്രട്ടറി എന്ന പേരിൽ നിരവധി ആളുകളിൽ നിന്നും വ്യാജ ജോലി വാഗ്‌ ദാനം ചെയ്തു കോടികൾ തട്ടിയെന്ന് ആക്ഷേപം യേശുദാസ് പി എസ് എന്ന വ്യക്തിയുമായി പാർട്ടിക്കോ ഔദ്യോഗി ക ഭാരവാഹികൾക്കോ യാതൊരു ബന്ധവും ഇല്ല എന്ന് ജില്ലാ ഓർഗനൈ സർ ജിഷാ ബേബിയുടെ അധ്യക്ഷതയി ൽ ചേർന്ന ഡി.എം.കെയുടെ യോഗത്തിൽ അറിയിച്ചു.

NIA SP യ്ക്ക് കൊടുത്ത പരാധിയുടെ കോപ്പികളാണ് മുകളിലും താഴെയും കാണുന്നത്..

യേശുദാസ് എന്ന വ്യക്തിക്ക് കള്ളനോട്ട് നിർമ്മാണവുമായി ഉള്ള ബന്ധവും, കള്ളതോക്ക് കൈവശം വെക്കുന്നത്‌ ഉൾപ്പെടെയുള്ള ദേശ ദ്രോഹ പ്രവർത്ത നത്തിനും ഒത്താശ ചെയ്ത് കൊടുക്കു ന്നത് യേശുദാസിന്റെ സുഹൃത്തുകൂടി യായ ബഹ്‌റൈൻ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശി ആണ് എന്നും അയാൾക്ക് എതിരെയും അന്ന്വേഷണം നടത്തണം എന്നും ഡി എം കെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യേശുദാസ് വ്യാജ ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ ഇടപാട് ആണ് നടത്തുന്നത് എന്നും യോഗത്തിൽ അറിയിച്ചു. ഇപ്പോൾ പണം കിട്ടാൻ ഉള്ളവർ തിരികെ ചോദിക്കുമ്പോൾ അവർക്ക് എതിരെ വ്യാജ കേസ് നൽ കുകയും ഗുണ്ടകളെ വെച്ചു ഭീഷണി പെടുത്തുകയും ചെയുന്നതായ് പരാധി ഉയർന്നു. എന്നാൽ ഇപ്പോൾ യേശുദാ സിനാൽ വഞ്ചിക്കപ്പെട്ട ആൾക്കാർക്ക് എതിരെ തട്ടി കൊണ്ടു പോയി മർദിച്ചു എന്ന വ്യാജ കേസ് നൽകി ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ് യേശുദാസ്.
ഇത്തരം വ്യാജന്മാർക്ക് എതിരെ പൊതു ജനം ഉണർന്ന് പ്രവർത്തിക്കണം എന്നും എല്ലാ വിധ നിയമ സഹായങ്ങളും പാർട്ടി യുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്നും കേന്ദ്ര നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ട് എന്നും യോഗത്തിൽ അറിയിച്ചു. അണ്ണാ അറിവാലയത്തിന്റെ അനുമതി ഉള്ള 9 അംഗ കമ്മിറ്റി ആണ് നിലവിൽ ഉള്ളത്, അതിൽ ഡി എം കെ സംസ്ഥാന ഓർഗനൈസർ എന്ന പദവികൾ വഹി ക്കുന്നത് മുതിർന്ന രണ്ടു പ്രമുഖ വെക്തിത്വങ്ങളാണ് ഒന്ന് ഡോ. അമൃതം റെജിയും, രണ്ട് പുതുകോട്ട മുരുകേശൻ എന്ന വെക്തിയുമാണ്.

യേശുദാസിന്റെ കുടുംബത്തിന്റെ കൈയിൽ ഉണ്ടെന്ന് പറയപ്പെടുന്ന പിസ്റ്റൾ.

എന്നാൽ തൃശൂർ ജില്ലയിൽ ഉള്ള യേശു ദാസ് എന്ന വ്യക്തി പാർട്ടിയുടെ യാതൊ രു വിധ ചുമതലകളും ഇല്ലാതെ ഡി എം കെ ജില്ലാ സെക്രട്ടറി എന്ന ബോർഡും വെച്ച് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നതിനും, ഡി എം കെ സംഘം എന്ന പേരു വെച്ചു തെറ്റായ വഴികളിലൂ ടെ സഞ്ചരിച്ചു കൊണ്ടു സംസ്ഥാന കമ്മിറ്റിയിലേക്ക് ചുമതല നൽകാം എന്ന് പറഞ്ഞ് നടക്കാത്ത വാഗ്ദാനം നൽകി പണം തട്ടൽ നടത്തിയിട്ടുണ്ടെ ന്നും പാർട്ടിയ്ക്ക് അറിവ് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാധികൾ നിലവിൽ ഉണ്ടെന്ന് പാർട്ടി യ്ക്ക് അറിവ് ലഭിച്ചിട്ടുണ്ട്.ഇത്തരം തെറ്റുകൾ അദ്ദേഹം ചെയ്തതായി ശ്രദ്ധയിൽ പെടുകയും ഉണ്ടായതെറ്റുകൾ കണ്ടപ്പോൾ തന്നെ ആളെ വിലക്കി കൊണ്ടു പാർട്ടിയിൽ നിന്നും മാറ്റി നിറുത്തിയതാണ് എന്നും, ഇക്കാര്യങ്ങൾ ഡി എം കെ കേന്ദ്ര കമ്മി റ്റിയെ അറിയിച്ചു. ഈ വ്യക്തിക്ക് എതിരെ പാർട്ടി നിയമ നടപടികൾ ആയി മുന്നോട്ടു പോകാനും ഡി എം കെ തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.ജില്ലാ ഓർഗനൈസർ ജിഷാ ബേബി, ജില്ലാ സെക്രട്ടറി ടോം കിഴക്കൂടൻ, ജില്ലാ പ്രസിഡന്റ് സൈമൺ തോമസ്, സംസ്ഥാന സമിതി അംഗം ആന്റോ തെക്കിനിയേത്ത്, ജില്ലാ ട്രഷറർ ലിജോ, മഹിളാ വിഭാഗം ജില്ലാ സെക്രട്ടറി പ്രിയ എന്നിവർ പങ്കെടുത്ത യോഗത്തിൽ യേശുദാസ് പി എസ് ന് എതിരെ സംയുക്തമായി പ്രമേയം പാസാക്കി. വ്യാജ വാഗ്ദാനങ്ങളിൽ ജനങ്ങൾ വഞ്ചിതരാവാതെ കരുതിയി രിയ്ക്കണമെന്നും കേരളത്തിൽ പാർട്ടി യുടെ പ്രധാന ചുമതലകൾ വഹിക്കുന്ന Dr. അമൃതം റെജി ഇദ്ദേഹത്തിനെതിരെ യുള്ള നിരവധി തെളിവുകൾ അന്വേഷ ണ ഉദ്യോഗസ്ഥർക്ക് നൽകുവാൻ ഒരുക്കമാണെന്നും ന്യൂസ് സിറ്റി മെട്രോ യൊട് Dr. അമൃതം റെജി പറഞ്ഞു.

Total Views: 193 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *