കെങ്കേമം “എന്ന സിനിമയുടെ പൂജ കഴിഞ്ഞു.

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

*കെങ്കേമം “എന്ന സിനിമയുടെ പൂജ കഴിഞ്ഞു.മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌ , ദിലീപ് ഫാൻസ്‌ , പൃഥ്വിരാജ് ഫാൻസ്‌ എന്നപേരിൽ കൊച്ചിയിൽ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥയാണ് ഇത്. ബഡി മമ്മൂട്ടി ഫാനാണ്,ഡ്യൂഡ് മോഹൻലാൽ ഫാനും. ജോർജ് സണ്ണി ലിയോണീ ഫാനുമാണ് . ചില സമയങ്ങളി ൽ അവർതന്നെ ദിലീപ് ഫാനും പൃഥ്വിരാജ് ഫാനു മാകും. തിയേറ്ററിൽ പോയി കൂവാനും, കാശുവാ ങ്ങിയുള്ള പ്രമോഷനും ഇവർ ചെയ്യും. അവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് കഥാസാരം.
ജോർജ് ഒരു ഡിസൈനറും സണ്ണി ലിയോണീ ഫാനുമാണ് , ബഡിക്കു സംവിധായകനാകാനുള്ള താൽപ്പര്യവും ഉണ്ട്. ചെറിയ എന്തൊക്കെയോ ഷോർട്ഫിലിം ചെയ്തിട്ടുണ്ട്. സിനിമയില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികൾ തേടി, അവസാനം സിനിമ ചെയ്താൽ പിടിച്ചു നിൽക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുന്ന ഇവർക്ക് മുൻപിൽ ഇവർ കാണുന്ന ത്, തങ്ങൾക്കു സിനിമയിലെ എല്ലാവരെയും അറിയാം എന്നതാണ്. അതായത് ഓൺലൈൻ /ഓഫ്‌ലൈൻ മാർകെറ്റിംഗിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്സിനെയും, താരങ്ങളെയും, പ്രൊഡക്ഷൻ കൺട്രോളറുമ്മാരെയും, ഇവർക്ക് നേരിട്ട് അറിയാം, എന്ന ധൈര്യമാണ് ഇവരെ അതിലേക്കടിപ്പുന്നത്. യഥാർത്ഥമായി സിനിമ എന്താണെന്ന് പുറത്തു നിന്നും മാത്രം മനസ്സിലാ ക്കിയ ഇവരുടെ മുൻപിൽ സിനിമയിലേക്കിറങ്ങു മ്പോൾ കാത്തിരിക്കുന്നത് അവർ ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനി മാ ലോകമാണ്. അതാണ് കെങ്കേമത്തിലൂടെ ഹാസ്യവും, നാടകീയവുമായി അവതരിപ്പിക്കുന്ന ത്.ചിത്രത്തിൽ ഭഗത് മാനുവൽ, ലെവിൻ സൈമ ൺ ജോസഫ്, നോബി മാർക്കോസ്, ഇന്ദ്രൻസ്, അജു വർഗീസ്, കലാഭവൻഷാജോൺ, ധർമജൻ അബു സലിം, മൻരാജ്, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നൂ. ഓൺഡിമാൻഡ്‌സി ന്റെ ബാനറിൽ ഷാഹ്‌മോൻ ബി പരേലിൽ കഥ, തിരക്കഥ, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ഉലകനാഥ് കാമറ കൈകാര്യം ചെയ്യുന്നൂ. എഡിറ്റർ ചിയാൻ ശ്രീകാന്ത് , മ്യൂസിക് ദേവേഷ് ആർ നാഥ്‌, വരികൾ ഹരിനാരായണൻ ആർട്ട് ജോസഫ് നെല്ലിക്കൽ, മേക്കപ്പ് വിപിൻ മോഹനൻ , പരസ്യകല ലിയോഫിൽ കോളിൻസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷറഫ് കരൂപ്പടന്ന, പി ആർ ഓ എം കെ ഷെജിൻ, അയ്മനം സാജൻ എന്നിങ്ങനെ മികച്ച ഒരു ടീം പിൻബലത്തിൽ എറണാകുളത്തും പരിസരത്തുമായി ഉടൻ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
Total Views: 228 ,

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *