ലോക സബ് ജൂനിയർ ക്ലാസ്സിക് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻപ്പിൽ പ്രഗതി പി നായർക്ക് വെള്ളി മെഡൽ

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോച്ച് C Vഅബ്ദു സലീം, വെള്ളി മെഡൽ ജേതാവ് പ്രഗതി പി നായർ, പവർലിഫ്റ്റിംങ്ങ് സെക്രട്ടറി ജനറൽ PJ ജോസഫ്‌ അർജ്ജുനയും കോച്ചും. പ്രഗതിയെ അനുമോധിക്കുന്നു.

ലോക ക്ലാസിക്ക് പവർലിഫ്റ്റിങ്ങ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കോഴിക്കോടിന്റെ പ്രഗതി പി നായർക്ക് വെള്ളി തിളക്കം. കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടൂ വിദ്യാത്ഥിനി പ്രഗതി പി നായർക്ക് ലോക ക്ലാസ്സിക് സബ് ജൂനിയർ പവർലിഫ്റ്റിങ്ങ് ചാമ്പ്യഷിപ്പിൽ വെള്ളി തിളക്കം.സ്കോട്ട് – 60 kg, ബെഞ്ച് പ്രസ്സ് 30 kg, ഡെഡ്ലിഫ്റ്റ് – 95 kg യും മൊത്തത്തിൽ 185 കിലോഗ്രാം ഉയർത്തിയാണ് സ്വീഡനിലെ Halmastadil നടന്നുവരുന്ന ലോക ചാമ്പ്യൻഷിപ്പിൽ അഭിമാനാർഹമായ നേട്ടമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

പ്രഗതി പി നായർ 110 കിലോ ഭാരം ഉയർത്തുവാൻ ശ്രെമിക്കുന്നു.

കോഴിക്കോട് പി.എം കുട്ടി റോഡിൽ വളപ്പിൽ വീട്ടിൽ പ്രസീല പ്രതാപൻ ദമ്പതികളുടെ മുത്ത മകളാണ് പ്രഗതി. പ്രഗതിയ്ക്ക് പവർലിഫ്റ്റിങ്ങി നോട് കമ്പം തോന്നി തുടങ്ങിയത് അച്ഛൻ പ്രതാപനും വലിയച്ഛൻ രാജഗോപാലും സ്വന്തം ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്നത് കണ്ടു കൊണ്ടാണ് ഞാൻ വളർന്നത് അവർ പവർലിഫ്റ്റിംങ്ങ് താരങ്ങളായതു കൊണ്ടാണ് ഞാനും പവർലിഫ്റ്റിംങ്ങ് മേഘലയിലേക്ക് തിരിഞ്ഞത് എന്ന് പ്രഗതി ന്യൂസ് സിറ്റി മെട്രോയൊട് പറഞ്ഞു.

ഇപ്പോൾ പവർ ഫിറ്റ്നസ്സ് ജിമ്മിലാണ് പരിശീലനം നേടുന്നത് CV അബ്ദുസലീം, കൊച്ചുമോൾ എന്നിവരാണ് പ്രഗതിയുടെ കോച്ചുകൾ. മറ്റൊരു പ്രത്യേകത ഈ വേൾഡ് ക്ലാസ്സിക് മത്സരത്തിന് പങ്കെടുക്കുന്ന 4 പേരും കോഴിക്കോട് പവർ ഫിറ്റ്നസ്സിൽ പരിശീലനം
നടത്തുന്നവരുമാണ് . ഒരു വീട്ടിലെ ഭാര്യയും ഭർത്താവും മകളും ഒരേ മത്സരത്തിൽ പങ്കെടുക്കുന്നതും ചിലപ്പോൾ ലോക റിക്കാർഡാവാം എന്തായാലും പ്രഗതിയുടെ വെള്ളി മെഡൽ നേട്ടം ഇന്ത്യക്കാർക്ക് പൊൻ തിളക്കവുമാണ്.

പ്രഗതിയ്ക്ക് ന്യൂസ് സിറ്റി മെട്രോയുടെ അഭിനന്ദനങ്ങൾ.
🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐🌹

Total Views: 320 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *