കുറ്റിച്ചിറ പൈതൃക പദ്ധതി- നടൻ കെ.പി. ഉമ്മറിന്റെ പേരിൽ സ്മാരക മാക്കണം.


കുറ്റിച്ചിറ പൈതൃക പദ്ധതി – കെ.പി. ഉമ്മറിന്റെ സ്മാരകമാക്കണം*
കുറ്റിച്ചിറയിൽ ടൂറിസം വകുപ്പ് നടത്തി കൊണ്ടിരി ക്കുന്ന സാംസ്ക്കാരിക പദ്ധതിക്ക് നടൻ കെ.പി. ഉമ്മറിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് നഗരത്തി ലെ സാംസ്ക്കാരിക സംഘടനകളായ സ്ക്വാഷ് കാലിക്കറ്റ്, വാർമുകിൽ സോഷ്യോ – കൾച്ചറൽ ഫോറം, എം.എം എച്ച് എസ് 77-78 ബാച്ചിന്റെ കൾച്ചറൽ ഫോറമായ വേവ്സ് എന്നിവ പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ബഹു: പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.

1956 മുതൽ 1998 വരെ നാല്പത്തി രണ്ട് വർഷക്കാലം മലയാള സിനിമയുടെ പ്രധാന ഭാഗ മായിരുന്ന കെ.പി.ഉമ്മർ വില്ലൻ, സ്വഭാവ നടൻ, ഹാസ്യ നടൻ, നായകൻ എന്നീ റോളുകളിലെല്ലാം മികച്ച അഭിനയം കാഴ്ചവെച്ച മുൻ തലമുറയിലെ പ്രഗത്ഭ നടനാണ്. കുറ്റിച്ചിറയിലെ കച്ചിനാം തൊടു കയിൽ ജനിച്ചു വളർന്ന കെ.പി. ഉമ്മർ ആദ്യ കാലത്ത് നല്ലൊരു ഫുട്ബോൾ കളിക്കാനായിരു ന്നു. അതേ അവസരത്തിൽ തെക്കെപ്പുറത്തും നഗരത്തിലും സാമൂഹിക പരിഷ്ക്കരണത്തിന് കാരണമായ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ച പ്രതിഭയുമായിരുന്നു കെ.പി ഉമ്മർ.

പ്രശസ്ത നാടക ഗ്രൂപ്പായ കെ.പി. എ.സി യിലും അദ്ദേഹം 5 വർഷക്കാലം അഭിനയിച്ചിരുന്നു. കോഴിക്കോട്ടെ കലാ സാഗറിൽ കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, ശാന്താദേവി, മച്ചാട്ട് വാസന്തി, ടി ദാമോദരൻ മാസ്റ്റർ, എന്നിവരുടെ കൂടെ കലാ സാഗറിലും കെ.പി ഉമ്മറിന്റെ വെക്തിമുദ്ര പതിഞ്ഞിട്ടുണ്ട്.
കേരളമെമ്പാടും, മലയാളികൾ ഉള്ള നാട്ടിലെങ്ങും അറിയപ്പെടുന്ന ഈ പ്രഗത്ഭ നടൻ വിടവാങ്ങിയിട്ട് ഈ ഒക്ടോബറിൽ 20 വർഷം തികയുന്നു. സ്വന്തം നാട്ടിൽ ഇന്നേവരെ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകമുയർന്നില്ല എന്നത് കോഴിക്കോടിന് തന്നെ നാണക്കേടാണ്.

ഇപ്പോൾ ഉമ്മർ ജനിച്ചു വളർന്ന ദേശത്ത് സാംസ്ക്കാരിക പദ്ധതി വരുമ്പോൾ അദ്ദേഹത്തി ന്റെ പേരോടു കൂടി ആ പദ്ധതി അറിയപ്പെടുമെ ന്നാണ് ഈ സംഘടനകളെല്ലാം കരുതുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സ്ക്വാഷിലെ എ.വി. റഷീദ് അലി, കെ.കെ. മുഹമ്മദ് ഇക്ബാൽ, വേവ്സിലെ സി.ഇ. വി അബ്ദുൽ ഗഫൂർ, കെ.വി. ഇസ്ഹാക്ക്, വാർമുകിലിലെ എം. മുഹമ്മദ് അസ്ലം, ബി. മുഹമ്മദ് നജീബ് തുടങ്ങിയവർ സംബന്ധിച്ചു.

കോഴിക്കോട്ടുകാർക്ക് എന്നും അഭിമാനിയക്കാം. കളിച്ച് വളർന്ന മണ്ണിൽ തന്നെയാണ് ഏതൊരാൾ ക്കും അംഗീകാരം ലഭിയ്ക്കേണ്ടത്. കുറ്റിച്ചിറ പൈത്രിക പദ്ധധിയിൽ കെ.പി ഉമ്മർ എന്ന നടന്റെ പേര് തന്നെ വരണം അദ്ദേഹത്തിന്റെ അഭിനയമികവിന് മരണശേഷമെങ്കിലും അംഗീകാരം നൽകിയേ തീരു.ആ പോരാട്ടത്തിന് ന്യൂസ് സിറ്റി മെട്രോയുടെ അഭിനന്തനങ്ങൾ.




