റെയിൽ വ്വെയുടെ വികസനം ഈ രീതിയിൽ ആക്കുന്ന തിലൂടെ വലിയ ബാധ്യത ഇല്ലാതെ പണി തീർക്കുകയും ചെയ്യാം.

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലവിലെ തീവണ്ടികൾ തിരുവനന്തപുരത്തുനി ന്നും കാസർഗോഡിലേയ്ക്ക് ഓടിയെത്തുവാൻ പതിനാല് മണിക്കൂർ സമയമെടുക്കുമെന്നും ആ പരിമിതി കാരണമാണ് വേഗമേറിയ നാല് മണി ക്കൂർ യാത്രയ്ക്കായി സിൽവർലൈൻ എന്ന പുതിയ പാത നിർമ്മിയ്ക്കുന്നതെന്നുമാണ് വാദം. ഇത് അർദ്ധസത്യം മാത്രമാണ്.16629 തിരുവനന്ത പുരം – മംഗലാപുരം മലബാർ എക്സ്പ്രസ്സാണ് ഈ ദൂരം താണ്ടുവാൻ 14 മണിക്കൂർ സമയമെടു ക്കുന്നത്. 45 ഇടങ്ങളിൽ നിർത്തുന്നതു കൊണ്ടാ ണ് ഇത്രസമയമെന്ന് മനസ്സിലാക്കണം.അതേ പാതയിൽ ഓടുന്നതും 9 ഇടങ്ങളിൽ മാത്രം നിർത്തുന്നതുമായ 12431 തിരുവനന്തപുരം – നിസ്സാമുദ്ദിൻ രാജധാനി ഇതേ ദൂരം 9 മണിക്കൂർ കൊണ്ട് പിന്നിടുന്നു. ഈ ദൂരത്തിനിടയിൽ, രാജ ധാനിയ്ക്ക് പലയിടത്തും കവർ അപ്പ് ടൈം അഥ വാ കുഷ്യൻ ടൈം എന്ന് റെയിൽവേ ഭാഷയിൽ പറയുന്ന അധികസമയം നൽകിയിട്ടുണ്ടെന്നും അറിയണം.വേഗത കുറഞ്ഞ ചരക്ക് വണ്ടികളും പാസ്സഞ്ചർ വണ്ടികളും വേഗത കൂടിയ എക്സ്പ്ര സ്സ് / സൂപ്പർ ഫാസ്റ്റ് വണ്ടികളും ഇടകലർന്ന് ഓടു ന്നതുകൊണ്ടും താരതമ്യേന കൂടുതൽ സ്റ്റോപ്പുക ൾ ഉള്ളതുകൊണ്ടുമാണ് കേരളത്തിലെ തീവണ്ടി കളുടെ ശരാശരി വേഗത കുറഞ്ഞിരിയ്ക്കുന്ന തെന്ന് മേൽക്കാണിച്ച ഉദാഹരണത്തിൽനിന്നും വ്യക്തമാണ്. ഓരോ സ്റ്റോപ്പിനും ശരാശരി 10 മിനി ട്ടോളം സമയം വീതം അധികം വേണ്ടിവരുന്നു.
ഏതാണ്ട് 10 വർഷം മുമ്പ് രാജേഷ് അഗ്രവാൾ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേ ജർ ആയിരുന്ന അവസരത്തിൽ, പരിമിതികൾ കണ്ടെത്തുവാൻ ഒരു വേഗ പരീക്ഷണം നടത്തുക യുണ്ടായി. അന്ന് പരീക്ഷണ തീവണ്ടി തിരുവനന്ത പുരത്തുനിന്നും 3 മണിക്കൂറിൽ എറണാകുളത്തും 4.5 മണിക്കൂറിൽ വള്ളത്തോൾ നഗറിലും എത്തു കയുണ്ടായി എന്ന യാഥാർഥ്യവും കണക്കിലെടു ക്കേണ്ടതുണ്ട്.

അതിനാൽ നിലവിലെ ഇരട്ടപ്പാതയോടു ചേർന്ന് രണ്ടു ബ്രോഡ്ഗേജ് പാതകൾ കൂടി നിർമ്മിച്ചു, രണ്ടു പാതകൾ വേഗത കുറഞ്ഞതും എല്ലായിട ത്തും നിർത്തുന്നതുമായ വണ്ടികൾക്കും മറ്റു രണ്ടുപാതകൾ വേഗതകൂടിയതും ജില്ല ആസ്ഥാന ങ്ങളിൽ മാത്രം നിർത്തുന്നവയുമായ വണ്ടികൾ ക്കുമായി നിജപ്പെടുത്തിയാൽ, മറ്റൊന്നും ചെയ്യാ തെതന്നെ നമുക്ക് തിരുവനന്തപുരത്തുനിന്നും 9 മണിക്കൂർ കൊണ്ട് കാസർഗോടെത്താം. അതോ ടൊപ്പം കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിയ്ക്കൽ പൂർത്തിയാക്കുകയും വള്ളത്തോൾ നഗറിൽനി ന്നും ഷൊർണ്ണൂർ സ്റ്റേഷനിലേയ്ക്കുള്ള ചെറിയ ദൂരം ഇരട്ടിപ്പിയ്ക്കുകയും സാദ്ധ്യവും പ്രായോഗിക വുമായ ഇടങ്ങളിലെല്ലാം വളവുകൾ കഴിയാവുന്ന ത്ര നിവർത്തി വേഗ നിയന്ത്രണങ്ങൾ ഒഴിവാക്കുക യും ചെയ്താൽ, ഈ 9 മണിക്കൂർ യാത്രാസമയം വീണ്ടും കുറയ്ക്കാൻ കഴിയും. മാത്രമല്ല, വേഗത കുറയ്ക്കാതെതന്നെ വളവിലുംതിരിവിലും ഓടാൻ കഴിയുന്ന”ടിൽട്ടിങ് ട്രെയിനുകൾ”ഉപയോഗിച്ചാൽ വീണ്ടും സമയം കുറയും.(ടിൽട്ടിങ് ട്രെയിനുകളു ടെ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് ഇന്ത്യ, സ്വിറ്റ്സർലണ്ടുമായി കരാറിലേർപ്പെട്ടിട്ടുണ്ട്). നില വിൽ കേരളത്തിന് പുറത്തുള്ള നഗരങ്ങളിലേയ് ക്ക് ഓടുന്ന ദീർഘദൂര വണ്ടികളും സ്റ്റോപ്പുകൾ കുറച്ചു, വേഗതകൂട്ടി ഈ പാതകളിലൂടെ ഓടിയ്ക്കുവാൻ കഴിയും.നിലവിലെ റെയിൽവേ സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ ങ്ങൾ തന്നെ ഉപയോഗിയ്ക്കുന്നതിനാലും പലയിട ങ്ങളിലും പാതകളോടുചേർന്ന് അധിക ഭൂമി റെയി ൽവേയുടെ കൈവശം ഉള്ളതിനാലും നിലവിലെ പാതകളുടെ ഇരുവശത്തും 30 മീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഉള്ളതിനാലും മേൽപ്പറഞ്ഞ റെയിൽവേ വികസന പദ്ധതിയ്ക്ക് ഭൂമിയേറ്റെടു ക്കൽ,സിൽവർലൈനിനേക്കാൾ എളുപ്പമാകാനാ ണ് എല്ലാ സാദ്ധ്യതയും.

മെമു ട്രെയിൻ

അങ്ങനെ ചെയ്താൽ വേഗത കുറഞ്ഞ പാതകളി ലൂടെ കൃത്യമായ ഇടവേളകളിൽ മെമു തീവണ്ടി കൾ ഓടിയ്ക്കാം. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിന്നുള്ളവർക്ക് അവയിൽ കയറി ജില്ല ആസ്ഥാ നത്തുള്ള വലിയ സ്റ്റേഷനിൽ എത്തി, മറ്റുരണ്ട്‌ വേഗതയേറിയ പാതകളിലൂടെ ഓടുന്ന എക്സ്പ്ര സ്സ് / സൂപ്പർ ഫാസ്റ്റ് വണ്ടികളിൽ കയറി സംസ്ഥാന ത്തിന് അകത്തോ പുറത്തോ ഉള്ള മറ്റേതിടത്തും എത്താനാകും. സിൽവർലൈനിൽ ഈ സൗകര്യം ഇല്ലതന്നെ.തിരുവനന്തപുരത്തുനിന്നും കാസർഗോഡത്താനുള്ള സമയം 4 മണിക്കൂർ എന്നത് അല്പം കൂടിയാൽ പോലും കേരളത്തിനക ത്തും പുറത്തേയ്ക്കും യാത്രചെയ്യുന്ന എല്ലാവർ ക്കും ഒരുപോലെ ഗുണകരമായ ഈ ബദൽ വിശദമായ പരിഗണന അർഹിയ്ക്കുന്നില്ലേ?

നമ്മൾ രാഷട്രീയ മുതെലെടുപ്പ് മാത്രം മുന്നിൽ കണ്ട് വികസനങ്ങൾക്ക് മുന്നിട്ടിറങ്ങരുത്. രാഷ്ട്രത്തിന്റെ മുന്നേറ്റത്തിന് വേണ്ടിയാവണം ഏതു വികസന പ്രവർത്തനത്തിലും കമ്മീഷൻ ഉണ്ടെന്ന് ഏതു കൊച്ചു കുട്ടിയ്ക്കും അറിയാം പക്ഷേ കമ്മീഷൻ പറ്റുമ്പോൾ തുകയുടെ പകുതിയും കിട്ടണം എന്ന് വാശി പിടിക്കുമ്പോൾ കരാറുകാരന് കള്ളപ്പണി എടുക്കേണ്ടി വരുന്നു. രാഷ്ട്രത്തിനും പൊതുജനങ്ങൾക്കുമാണ് അതി ന്റെ നഷ്ടം എന്നുള്ളത് നിരവധി പദ്ധതി കളിലൂടെ നാം കണ്ടതാണ് ഇനിയും ജനങ്ങളെ മരമണ്ടൻ ന്മാരാക്കരുത് ജനങ്ങളെ വിസ്മരിയ്ക്കരുത്.

Total Views: 201 ,

Share If You Like The Article
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *