നിർമാതാ വില്ലാത്ത സിനിമ ‘പാട്ടുപെട്ടി’ ഓൺ ലൈൻ റിലീസ് ആയി.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവി ല്ലാത്ത സിനിമ ‘പാട്ടുപെട്ടി’ ഓണ്‍ലൈനില്‍ റിലീസ് ആയി.പ്രശസ്ത വയലിനിസ്റ്റ് കെ.ദേവദാസ് വയലിനിൽ ഫ്യൂഷൻ വിരുന്നോരിക്കിയാണ്
പാട്ടുപെട്ടി എന്ന സിനിമയുടെ പ്രദർശനോദ്‌ഘാട നം നടത്തിയത്.

തിരൂർ: സാമ്പത്തിക താല്പര്യങ്ങളെ അതിജീവിച്ച് ലാഭ ചിന്തയില്ലാതെ,ഒരുകൂട്ടം നാട്ടു കലാകാരന്മാ ർ ഒരുക്കിയ നിർമാതാവില്ലാത്ത സിനിമയാണ് ‘പാട്ടുപെട്ടി’ ഓണ്‍ലൈനില്‍ റിലീസ് ആയി. പ്രശസ്ത സംഗീത സംവിധായകനായ.ദേവദാസ്
കോഴിക്കോട് ഗംഭീരമായി വയലിൻ വായിച്ചാണ് പ്രദർശനോദ്‌ഘാടനം നടത്തിയത്.തിരൂർ സംഘം ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ പ്രദർശനത്തി ലും സിനിമ അവലോകനത്തിലും ജ്വാല ഫിലിം സൊസൈറ്റി പ്രസിഡന്റ് പി.വി.ഉണ്ണികൃഷ്ണൻ,
സംവിധായകൻ വൈശാഖൻ വടകര,പാട്ട്പെട്ടിയു ടെ സംവിധായകൻ മിഥുൻ മനോഹർ, തിരക്കഥ ഒരുക്കിയ ഭാസ്ക്കരൻ കരിങ്കപ്പാറ,തിരക്കഥാകൃ ത്തുക്കളായ രാംലാൽ കാട്ടുപറമ്പിൽ,സന്തോഷ്‌ ചിറ്റിലേടത്ത് തുടങ്ങിയവർ സംസാരിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രഹേളിക ബഷീർ പുരസ്‌ ക്കാര വിതരണം നടത്തി.സമദ് കല്ലടിക്കോട്, ഉണ്ണി ഉഗ്രപുരം,സുവിത്ത് എസ്.നായർ,രമേശ്‌ പരപ്പന ങ്ങാടി തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി.

1980 കാലത്തെ ഗ്രാമീണ ജീവിതം എന്ന ആശയ ത്തിൽ,പച്ചപ്പും ഹരിതാഭയും പ്രണയ ജീവിതവും നിറഞ്ഞ ഈ സിനിമ അന്താരാഷ്ട്ര ചലച്ചിത്ര വേദികൾ കൂടി മുന്നിൽ കണ്ട് ഒരുക്കിയതാണ്.
ജീവിതമേൽപ്പിച്ച കനത്ത ക്ഷതങ്ങളുടെ തീരാ വേദനയുമായി പാട്ട് പെട്ടിക്ക് മുന്നിൽ കണ്ണീരണി ഞ്ഞ് പാടുന്ന പ്രേമൻ (ആർ.കെ.താനൂർ) എന്ന ഗായകനും,സരിത(ഊർമിള) എന്ന് പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രം.ഗ്രാമത്തിനുള്ളില്‍ പറയപ്പെടുന്ന സാധാരണമായ കഥയ്ക്ക് വിശാല മായ നിഷ്കളങ്കതയുണ്ട്.എഴുത്തുകാരും നാടക കലാകാരന്മാരും ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.സുധാകരൻ ചൂലൂർ,മധു ആദൃശ്ശേരി എന്നിവരാണ് ഇതിനോട കം തന്നെ ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ പാട്ടി ന്റെ രചയിതാക്കൾ.പരപ്പനങ്ങാടി കോവിലകം, കരിങ്കപ്പാറ,തെന്നല,പാലക്കാട് എന്നിവിടങ്ങളിലാ യി ചിത്രീകരണം പൂർത്തിയാക്കിയ പാട്ടുപെട്ടി ’
ചിത്ര രശ്മി പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനൽ വഴിയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ണ്ട്.സാമൂഹ്യമായ നല്ല ആശയം പറയുന്ന സിനി മകൾ ഇനിയും ആവിഷ്‌കരിക്കുമെന്ന് ചിത്രരശ്മി പ്രൊഡക്ഷൻസ് അറിയിച്ചു.

മാർച്ച് ഒന്നാം തിയ്യതി വൈകീട്ട് 5.30ന് റിലീസ് ചെയ്യും
Total Views: 176 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *