ഇന്ത്യയുടെ കാവൽ ഭടന് ജന്മ നാട്ടിൽ രാജകീയ സ്വീകരണം*

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

*ഇന്ത്യയുടെ കാവൽ ഭടന് ജന്മ നാട്ടിൽ രാജകീയ സ്വീകരണം*കൊളത്തറ: ഇന്ത്യൻ കര സേനയിലെ ത്യാഗോജ്വലമായ 28 വർഷത്തെ സേവനം പൂർത്തീകരിച്ച് പടിയിറങ്ങിയ നാടിൻ്റെ യും MRB യുടെയും അഭിമാനം സുബേദാർ മുഹമ്മദ് ഷിബിക്ക് അദ്ദേഹം കൂടി അംഗമായ മനസ്സിലെ റഹിമാൻ ബസാർ സൗഹൃദ കൂട്ടായ്മ (MRB) യുടെ നേതൃത്വത്തിൽ ജന്മ നാടായ റഹിമാ ൻ ബസാറിൽ നാട്ടുകാരും, സൈന്യത്തിലെ സഹ പ്രവർത്തകരും വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ചേർന്ന് രാജകീയ സ്വീകരണം നൽകി.കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് സ്വീകരിച്ച് ജന്മ നാടായ റഹിമാൻ ബസാറി ലേക്ക് തുറന്ന വാഹനത്തിൽ ബാൻ്റിൻ്റെയും 50 ഓളം ഇരുചക്ര വാഹനങ്ങളുടെയും അകമ്പടി യോടെ രാജകീയമായിട്ടാണ് ഇന്ത്യയുടെ കാവൽ ഭടനെ എത്തിച്ചത്.സ്ഥലം കൗൺസിലർ ശ്രീമതി പ്രേമലത ചടങ്ങ് ഉദ്ഘാടനം ചെയ്തു, MRB ലീഡർ സി.പി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.

1997ലെ അസ്സാമിലെ ഉൾഫ ബോഡോ തീവ്രവാദി കളെ കീഴ്പ്പെടുത്തിയതിന് ചീഫ് ഓഫ് ആർമിയു ടെ പ്രശംസാ പത്രത്തിന് അർഹനായ മുഹമ്മദ് ഷിബി തുടർന്ന് 2001 ലെ യു.എൻ.സമാധാന സൈന്യത്തിൽ (സൗത്ത് സുഡാൻ, എത്യോപ്യ, എറിട്രിയ) ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ ഒരാളായി അംഗമായിരുന്നു.നാടിൻ്റെ ആദരമായി കൗൺസിലർ പൊന്നട അണിയിച്ചു, MRB യുടെ ആദരം വൈസ് ചെയർമാൻ മുനീർ പാലൊറയും, പട്ടാളക്കാരുടെ സംഘടനയായ കാലിക്കറ്റ് ഡിഫൻസ് കെയർ & ട്രസ്റ്റിൻ്റെ ആദരം ക്യാപ്റ്റൻ ജെയിംസും സമ്മാനിച്ചു.വിവിധ രാഷ്ട്രീ യ സാംസ്കാരിക സംഘടന പ്രതിനിധികളായി പുല്ലോട്ട് ബാലകൃഷ്ണൻ, കല്ലശ്ശേരി ബാബു, ഷഫ്നാസ്, ഫിറോസ് വി ടി,ഫിർദൗസ്, ബഷീർ വി.പി.,മജീദ് എന്നിവർ സംസാരിച്ചു. സുബേദാർ മുഹമ്മദ് ഷിബി മറുപടി പ്രസംഗം നടത്തി.MRB ജ: കൺവീനർ അബ്ദുൾ സലാം സ്വാഗതവും ട്രഷറർ ഷറഫുട്ടി നന്ദിയും പറഞ്ഞു.MRB അംഗങ്ങളായ മുസ്ത, റസാഖ്, റിയാസ്, ജുനൈസ്, റെജി, ബൈജു, ഷിഹാബ്, നിയാസ്, മനാഫ് ഇളയിടത്ത്, ശംസീർ, ബൈസു, ഫൈസൽ, ഫാസിൽ, പാച്ചു, ഷാഹുൽ, നസീർ, ഷറഫു, അജീസ്, സമീർ, സാദി ഖ് അലി, MRB സ്റ്റുഡൻ്റ്സ് വിംഗ് എന്നിവർ പരിപാ ടിക്കും ഘോഷയാത്രക്കും നേതൃത്വം നൽകി.

https://youtu.be/wiD6EZiqM4M ഈ ലിങ്കിലൂടെ കൂടുമ്പോൾ ഇമ്പം കാണാം
Total Views: 200 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *