പെട്രോൾ_ പമ്പുകളിലെസൗജന്യ_ സേവനങ്ങളെക്കുറിച്ച്അറിയാം

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെട്രോൾ പമ്പുകളിൽ എയർ നിറക്കാൻ ചെല്ലുന്ന വാഹനങ്ങളെ പുച്ഛഭാവത്തിൽ നോക്കുന്ന ചില പമ്പുടമകളുണ്ട്.ഇത് ഞങ്ങളുടെ ഔദാര്യമാണ് എന്ന രീതിയിൽ…..എന്റെ പരിചയത്തിലെ രണ്ടു പമ്പുകളിൽ ഒരു പമ്പിൽ എയർ അടിക്കുന്ന സംവിധാനം കേടായിട്ട് ഒരു മാസമാകുന്നു.
മറ്റൊരു പമ്പിൽ റ്റൂ വീലറുകൾക്ക് മാത്രമേ എയർ നിറയ്ക്കാനാകൂ. ഓട്ടോറിക്ഷകൾക്കും അതിന് മുകളിലുള്ള വാഹനങ്ങൾക്കും എയർ നിറയ്ക്കാ ൻ സാധിക്കില്ല.നിങ്ങള്‍ക്കറിയാമോ,ഓരോ തവണയും നമ്മള്‍ ഒരു പമ്പില്‍ കയറി പെട്രോള്‍ നിറക്കുമ്പോള്‍ നാല് പൈസയും ഡീസല്‍ നിറക്കുമ്പോള്‍ ആറു പൈസയും പെട്രോള്‍ പമ്പിലെ ടോയിലെറ്റ് സൗകര്യങ്ങള്‍ക്കു ആയി കൊടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ്റെ കണക്കില്‍ ഓരോ പെട്രോള്‍ പമ്പും 1.7 ലക്ഷം ലിറ്റര്‍ പെട്രോളും ഡീസലും വില്ക്കുന്നുണ്ട് (2017). അതിലൂടെ കിട്ടുന്നത് 9,000 രൂപ. ഇപ്പോള്‍ അതിലും കൂടും.കസ്റ്റമർ എന്ന നിലയിൽ അവകാ ശങ്ങള്‍ എന്താണെന്ന് നമ്മൾ മനസ്സിലാക്കണം. പെട്രോള്‍ പമ്പില്‍ വൃത്തിയുള്ള ടോയിലെറ്റ്/വാഷ് റൂം വേണം.അത്യാവശ്യ സാഹചര്യങ്ങളില്‍ അത് യാതൊരു പണവും നല്‍കാതെ നമുക്ക് ഉപയോ ഗിക്കാം.വാഹനത്തിന്റെ ടയറില്‍ എയര്‍ കുറവു ണ്ടോ? പെട്രോള്‍ പമ്പില് കയറി എയര്‍ നിറക്കാം. അതിന് പണം കൊടുക്കണ്ട.പെട്രോള്‍ പമ്പില്‍ കുടി വെള്ളം ഉണ്ടാവണം. നിങ്ങള്‍ക്ക് കുടിക്കാം. സൗജന്യമായി.അത്യാവശ്യ സാഹചര്യങ്ങളില് നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി പെട്രോള്‍ പമ്പിലെ ഫോണ്‍ ഉപയോഗിക്കാം.അതിനുള്ള സൗകര്യം ആ പമ്പ് ജീവനക്കാര്‍ ഒരുക്കി തരണം.
ഓരോ പമ്പിലും ഫസ്റ്റ് എയിഡ് കിറ്റ് നിര്‍ബന്ധമാ യും ഉണ്ടാവണം.അത്യാവശ്യ സാഹചര്യങ്ങളില് അവിടുത്തെ ഫസ്റ്റ് എയിഡ് കിറ്റ് സൗജന്യമായി ഉപയോഗിക്കാം.ഒരു പമ്പില്‍ നിന്ന് പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ ക്വാളിറ്റിയില്‍ സംശയം തോന്നുന്നുവെങ്കില്‍ അത് ടെസ്റ്റ് ചെയ്യാനായി ഫില്‍ട്ടര്‍ പേപ്പര്‍ ആവശ്യപ്പെ ടാം. ആ പെട്രോള്‍ പമ്പ് തികച്ചും സൗജന്യമായി അത് നല്‍കിയിരിക്കണം.പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ അളവില്‍ കുറവ് തോന്നുന്നെങ്കില്‍ അളക്കാനുള്ള സൗകര്യവും ചെയ്തു തരണം. അതിനായി അഞ്ചു ലിറ്ററിന്റെ ഒരു ജഗ്ഗ് എല്ലാ പമ്പിലും നിര്‍ബന്ധമായും ഉണ്ടായി രിക്കണം. അളവില്‍ 25 മില്ലി വരെ മാറ്റം ഉണ്ടാവു ന്നത് തൃപ്തികരമാണ്. അതില്‍ കൂടുതല്‍ വ്യത്യാ സം ഉണ്ടായാല്‍ പരാതിപ്പെടാം.പെട്രോള്‍ – ഡീസ ൽ അടിച്ചതിനു ശേഷം ബില്ല് തന്നില്ലെങ്കില്‍ അത് ആവശ്യപ്പെടണം. ആ ബില്ലില്‍ ഇന്ധനത്തിന്റെ അളവും വിലയും ടാക്‌സും ഉണ്ടായിരിക്കണം.
പമ്പില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് ശരിയായ സേവനവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം.

പെട്രോള്‍ പമ്പിലെ ഏതെങ്കിലും സേവനം തൃപ്തി കരം അല്ലെങ്കില്‍ അത് രേഖപ്പെടുത്താനായി കംപ്ലൈന്റ് ബുക്ക് ആവശ്യപ്പെടാം.എല്ലാ പമ്പുക ളിലും ഉപഭോക്താക്കളുടെ പരാതികള്‍ രേഖപ്പെടു ത്താനായി കംപ്ലൈന്റ് ബുക്ക് സൂക്ഷിക്കണം എന്നത് നിര്‍ബന്ധമാണ്.പരാതികള്‍ രേഖപ്പെടു ത്താന്‍ കംപ്ലൈന്റ് ബുക്ക് ലഭ്യമാണ് എന്ന് കാണുന്ന സ്ഥലത്ത് എഴുതി പ്രദര്‍ശിപ്പിക്കുകയും വേണം.ഓരോ പമ്പിലും നിര്‍ബന്ധമായി അഗ്‌നി ശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.ഫയര്‍ എക്സ്റ്റിഗ്വിഷറുകള്‍, മണല്‍ നിറച്ച ബക്കറ്റുകള്‍ എന്നിവ ഉണ്ടായിരിക്കണം.പമ്പുകളില്‍ ആവശ്യ ത്തിന് വെളിച്ചവും വൃത്തിയും ഉണ്ടായിരിക്കണം.
ഓരോ പെട്രോള്‍ പമ്പിലും ഡീസലിന്റെയും പെട്രോളിന്റെയും വില,പ്രവര്‍ത്തനസമയം എന്നി വ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ഉണ്ടായിരിക്ക ണം.ബന്ധപ്പെടേണ്ട ആളുകളുടെ പേരും നമ്പരും, ഓയില്‍ കമ്പനിയുടെ പേര്, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം.പെട്രോള്‍ പമ്പിലെ സേവനം തൃപ്തികരമല്ലെങ്കില്‍ ഉടനെ ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റില്‍ കയറുക. ഓന്‍ലൈന്‍ പരാതി നല്‍കുക.
കംപ്ലൈന്റ് ചെയ്താല്‍ ഫലം ഉണ്ടാവില്ലെന്ന് കരുതി ചെയ്യാതിരിക്കേണ്ട.പരാതികളിൽ,ഓയി ല്‍ കമ്പനികളുടെ അന്വേഷണവും സര്‍പ്രൈസ് ഇന്‍സ്‌പെക്ഷനും ഉണ്ടാകും.ഓരോ ലംഘനത്തി നും പ്രത്യേക ശിക്ഷ നടപടികള്‍ ഉണ്ട്.
ടോയിലെറ്റുകള്‍ക്ക് വൃത്തി ഇല്ലാതിരിക്കുക, വെള്ളം ഇല്ലാതിരിക്കുക, വെളിച്ചം ഇല്ലാതിരിക്കു ക, വാതിലിന് കുറ്റി ഇല്ലാതിരിക്കുക തുടങ്ങിയവ ലംഘനമായി പരിഗണിച്ചു നടപടികള്‍ ഉണ്ടാകും.
ആദ്യ തവണ 10,000 രൂപയും രണ്ടാമത്തെ തവണ 20,000 രൂപയും മൂന്നാമത്തെ തവണ 30,000 രൂപ അല്ലെങ്കില്‍ പ്രതിമാസ ഡീലര്‍ കമ്മീഷന്റെ 45 ശതമാനം എന്നിങ്ങനെ പിഴ ശിക്ഷ ഉണ്ടാകും.

ടോയിലെറ്റ് ശരിയാക്കുന്നത് വരെയോ അല്ലെങ്കി ല്‍ ഏഴ് ദിവസമോ ഏതാണോ കൂടുതല്‍ അത്ര യും ദിവസത്തേക്ക് ഇന്ധന സപ്പ്‌ളെ നിര്‍ത്തി വെക്കുകയോ അല്ലെങ്കില്‍ വിൽപ്പന നിര്‍ത്തി വെക്കുകയോ ചെയ്യും.ഫ്രീ എയര്‍ നല്‍കാതിരി ക്കുക, ഫോണ്‍ സൗകര്യം നിഷേധിക്കുക, ഫസ്റ്റ് എയിഡ് ബോക്‌സുകള്‍ ഇല്ലാതിരിക്കുക,കംപ്ലൈ ന്റ് ബുക്ക് ഇല്ലാതിരിക്കുക തുടങ്ങിയവക്ക് ആദ്യ തവണ ശിക്ഷാ നടപടികള്‍ ഉണ്ടാവില്ല, പകരം താക്കീത് മാത്രം നല്‍കും.രണ്ടാം തവണ 10,000 രൂപ പിഴ ഉണ്ടാകും. മൂന്നാം തവണ മുതല്‍ 25,000 രൂപ പിഴയായി നല്‍കേണ്ടി വരും.അമിത വില ഈടാക്കിയതായി തെളിഞ്ഞാലും ശിക്ഷ ഉണ്ടാവും.ആദ്യ തവണ 15 ദിവസത്തേക്ക് ഇന്ധന വിതരണം നിര്‍ത്തി വെക്കേണ്ടി വരും.വില്‍പ്പന യും നടത്താന്‍ പാടില്ല.രണ്ടാം തവണ ഇത് മുപ്പത് ദിവസമാകും. മൂന്നാം തവണയും ആവര്‍ത്തിച്ചാ ൽ ഡീലര്‍ഷിപ്പ് തന്നെ റദ്ദാക്കും.ഇത്രെയും കാര്യ ങ്ങൾ നാം അറിയാതെയും ശ്രെദ്ധിയ്ക്കാതെയും പോയതാണ് ഇനിയെങ്കിലും നാം ശ്രെദ്ധിക്കുക
ഈ വാർത്ത എല്ലാവർക്കും Shareചെയ്യൂ.. മറ്റുള്ളവര്‍ അറിയട്ടെ.

https://youtu.be/wiD6EZiqM4M ഈ ലിങ്കിൽ പ്രവേശിക്കുക കൂടുമ്പോൾ ഇമ്പം കാണുക.
Total Views: 185 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *