‘കൊച്ചിൻ ഹനീഫ’ അവാർഡുകൾ വിതരണം ചെയ്തു

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചിൻ ഹനീഫ മെമ്മോറിയൽ സ്വെസൈറ്റി മീഡിയാ കൺവീനർ വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതം പറയുന്നു.

കൊച്ചിൻ ഹനീഫ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ
പുരസ്കാരങ്ങൾ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകരായ വാവാ സുരേഷ്, നാസർ മാനു, മഠത്തിൽ അബ്ദുൾഅസീസ്, സലീം വട്ടക്കിണർ, കുഞ്ഞൂട്ടി കാടാമ്പുഴ, ആറ്റക്കോയ പള്ളിക്കണ്ടി, ഡോക്ടർ പി ഗോപിനാഥ്, ഡോക്ടർ വിജയൻ ഗുരുക്കൾ,ബാലകൃഷ്ണൻ പാണക്കാട്ട്,ഇ കെ മുഹമ്മദ് ശാന്തി ഹോസ്പിറ്റൽ ,ബൈജു ചാത്ത മംഗലം ,നസീറലി കുഴിക്കാടൻ, തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

വാവാ സുരേഷിന് ചലച്ചിത്ര സംവിധായകനും കൊച്ചിൻ ഹനീഫ മെമ്മോറിയൽ സ്വെസൈറ്റി പ്രസിഡണ്ടുമായAK സത്താർ അവാർഡ്‌ നൽകുന്നു. സമീപം വിജയരാജൻ, സിദ്ധിക്ക്, അജിത്ത് എന്നിവർ.

കേരളത്തിലെ പ്രധാന ചാരിറ്റി പ്രവർത്തകർ ഒന്നി ച്ചൊരു വേദിയിൽ ആദരവ് ഏറ്റുവാങ്ങി. മാത്രമല്ല വാവാ സുരേഷ് ആദ്യമായിട്ടാണ് കോഴിക്കോട് ഒരു സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും, ഈ ചടങ്ങിനുണ്ടായിരുന്നു.

സലീം വട്ടക്കിണറിന് നാസർ മാനു അവാർഡ് സമ്മാനിക്കുന്നു.

പ്രശസ്തകവി പി.കെ ഗോപി ചടങ്ങ് ഉത്ഘാടനം ചെയ്തു ചലചിത്ര സംവിധായകൻ എ.കെ സത്താർ അദ്ധ്യക്ഷം വഹിച്ചു വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതവും പറഞ്ഞു.

ആറ്റക്കോയ പള്ളിക്കണ്ടി അവാർഡ് സ്വീകരിക്കുന്നു.

ചലചിത്ര താരങ്ങളായ വിനോദ് കോഴിക്കോട്, ഡൊമിനിക് ചിറ്റേട്ട്, അനിൽ ബേബി, അനുപമ, സിദ്ധീക് എലത്തൂർ, ജാസിം മുഹമ്മദ്, സംവിധായകൻ നിധീഷ് പാലക്കൽ, ലിജോ കെ ജെ തുടങ്ങിയവർ ആശംസകളർപ്പിച്ചു ക്കോഴിക്കോട് നാരായണൻ നായർ, ബാബു സ്വാമി എന്നിവർ കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു സംസാരിച്ചു നന്ദി പ്രകാശനം കെ.പി രവിയും നിർവ്വഹിച്ചു.

ബാലകൃഷ്ണൻ പാണക്കാട്ട് അവാർഡ് ഏറ്റുവാങ്ങുന്നു.

നാലു മണി മുതൽ ഷോർട്ട് ഫിലിം പ്രദർശ്ശനവും നടന്നിരുന്നു.തുടർന്നാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. Dr വിജയൻ ഗുരുക്കളുടെ സിഷ്യൻന്മാർ അവതരിപ്പിച്ച കളരി പയറ്റും, സതിഷ് കള്ളിക്കുന്ന് നയിച്ച സംഗീത വിരുന്നും നടന്നു.

മoത്തിൽ അബ്ദുൾ അസീസിന് ചലചിത്ര താരം ലൈല അവാർഡ് നൽകുന്നു സമീപം
അനിൽ ബേബി.
Total Views: 154 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *