പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ്’: വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി*

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

*‘പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ്’: വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി*ജയ്പൂര്‍: ഹിന്ദി ഭാഷാ വിവാദത്തി ല്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും പ്രാദേശിക ഭാഷകള്‍ ഭാരതീയരുടെ ആത്മാവ് ആണെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.ബി.ജെ.പി എല്ലാ ഭാഷകളെ യും ഒരുപോലെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ വിവാദത്തില്‍ അമിത് ഷായെ അദ്ദേഹം തിരുത്തുകയും ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജയ്പൂരില്‍ നടന്ന ബി.ജെ.പിയുടെ ദേശീയ ഭാരവാഹി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തിന്റെ എട്ട് വര്‍ഷം രാജ്യത്തിന്റെ സന്തുലിത വികസനം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നിവയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ന് ശേഷം സര്‍ക്കാരിന്റെ വിതരണ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ നടപടികളില്‍ നിന്ന് ദരിദ്രരും അര്‍ഹതയുള്ളവരുമായ ഒരു ഗുണഭോക്താവും പുറത്താകുന്നില്ലെന്ന് ഉറപ്പാ ക്കാന്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു.ഈ മാസം എന്‍.ഡി.എ സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കും. ഈ എട്ട് വര്‍ഷം പ്രമേയങ്ങളു ടെയും നേട്ടങ്ങളുടേതുമാണ്. ഈ എട്ട് വര്‍ഷം സേവനത്തിനും സദ്ഭരണത്തി നും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി നില കൊണ്ടവരാണ് നമ്മള്‍. ചെറുകിട കര്‍ഷകരുടെ യും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും പ്രതീക്ഷകള്‍ സാക്ഷാത്കരിച്ച എട്ട് വര്‍ഷമാണ് കടന്നുപോയത്. ഈ എട്ട് വര്‍ഷം രാജ്യത്തിന്റെ സന്തുലിത വികസനം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നിവയുടേതായിരുന്നു. ഈ എട്ട് വര്‍ഷം അമ്മമാരുടെയും പെണ്‍മക്കളു ടെയും സഹോദരിമാരുടെയും ശാക്തീകരണത്തി നായി സമര്‍പ്പിക്കപ്പെട്ടതാണ്’,അദ്ദേഹ പറഞ്ഞു.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 9847060155 8078140155      9947427 142                                                                                                                                                                                                                                                                                              

Total Views: 170 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *