ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനം ആരംഭിച്ചു.



*ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി പ്രവർത്തനമാരംഭിച്ചു* കോഴിക്കോട്
വടക്കുംനാഥൻ ക്രിയേഷൻസ് എന്ന ചലചിത്ര നിർമ്മാണ വിതരണ കമ്പനി തുറന്ന് പ്രവർത്തന മാരംഭിച്ചു. മൗനാക്ഷരങ്ങൾ എന്ന സിനിമയിലൂ ടെ ചലചിത്ര രംഗത്തേക്ക് കടന്നു വന്ന നിർമ്മാതാവ് രമേശ് മാവൂരാണ് വടക്കുന്നാഥൻ ക്രിയേഷൻസിൻ്റെ സാരഥി.

കോഴിക്കോട് നടന്ന ചടങ്ങ് പ്രശസ്ത ചലചിത്ര താരം വിനോദ് കോഴിക്കോട് വിളക്ക് കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.ചലചിത്ര സംവിധായകൻ എ.കെ സത്താർ, ന്യൂസ് സിറ്റി മെട്രോ എഡിറ്റർ വിജയരാജൻ കഴുങ്ങാൻഞ്ചേരി ,നിർമ്മാതാവ് K.P രവി (രസികക്രിയേഷൻസ്), ‘പ്രോസ് പെരിറ്റി കിംഗ് ലീഡർ ലിജോ KJ, ഡിസ്ട്രിബ്യുട്ടർമാരായ ജയൻ,ഷാനു തുടങ്ങിയവ ർ പങ്കെടുത്തു. ഉടൻ തന്നെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും ചെയർന്മാൻ രമേഷ് മാവൂർ പറഞ്ഞു.


Ph.9847060 155
W 8078140155