മരാമരം സിനിമയുടെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യുന്നു.


2022 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ആദ്യ വിളവെടുപ്പ് ആരംഭിക്കുകയാണ്.ചിറ്റേട്ട് ചലചിത്ര യുടെയും ഭാസി ഫിലീംസിന്റെയും ബാനറിൽ അർഷാദ് അബ്ദു സംവിധാനം നിർവ്വഹിച്ച മരാമരം എന്ന സിനിമയുടെ ആദ്യ ഗാനം റിലീസാ വുകയാണ് ഈ ഗാനം ആലപിച്ചത് ശ്രീലക്ഷ്മി ജയചന്ദ്രനും രചനയും സംഗീതവും നിർവ്വഹിച്ചത് ഹരികുമാർ ഹരേ റാം എന്നിവരാണ്.

ഇമ്പമേറിയ ഈ ഗാനം ജനങ്ങൾ ഏറ്റെടുക്കു മെന്ന് ഉറപ്പാണ്. അടുത്ത് തന്നെ റിലീസാവുന്ന മരാമരം എന്ന ചിത്രം ഡോമിനിക്ക് ചിറ്റേട്ടും ഭാസി ഫിലീം ചേർന്നാണ് നിർമ്മിച്ചത്. അർഷാദ് അബ്ദുവാണ് കഥയും ക്യാമറയും സംവിധാനവും നിർവ്വഹിച്ചത്. പ്രധാന വേഷം കൈകാര്യം ചെയ്യു ന്നത് 74 വയസ്സുള്ള ഭാസി വെറ്റിലപ്പാറയാണ് അദ്ദേഹത്തിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടതു തന്നെയാണ് മറ്റു അഭിനേതാക്കൾ ഡൊമിനിക്ക് ചിറ്റേട്ട്, ഉണ്ണികൃഷ്ണൻ ഇളയിടത്ത്, രവി പുത്തലത്ത്,ദിനു നിർമ്മാല്യം,ഷാജി നാരായ ണൻ, നൗഷാദ് പൊക്കുന്ന്,വിജയരാജൻ കഴുങ്ങാ ൻഞ്ചേരി, സന്ദീപ് തിരൂർ, അഹല വണ്ടൂർ, ത്രില്ലർ രാജേഷ്, സജയൻ മോങ്ങം, എൻ വെൻ ചക്രവർ ത്തി, ടി.സി സുരേന്ദ്രൻ, സാജൻ നായർ, ബോബി രാജ്, ഷാഹൂൽ ഹമീദ്, ബേബി പാർവ്വതി രാഗേഷ്, റിതികരാജ്, അനസൂര്യ ലിജിത്ത്, സംഗീതം നൽകിയിരിക്കുന്നത് ഹരികുമാർ ഹരേ റാം. ഗാനരചന സുബീഷ് അരിക്കുളം, വാർത്ത പ്രചരണം ന്യൂസ് സിറ്റി മെട്രോ കോഴിക്കോട്.


