ലയൺസ്‌ ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ പുതിയ ഭാരവാഹികൾ ചുമതല യേൽക്കും.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മസ്കത് മോഡൽ ലയൺസ്‌ ക്ലബ് ഓഫ് ട്രാവൻ കൂർ ഒമാൻ പുതിയ ഭാരവാഹികളുടെ സ്ഥാനോ ഹരണവും പുതിയ അംഗങ്ങളുടെ ഇൻഡക്‌ഷനും ,സർവീസ് പ്രൊജക്റ്റ് ആരംഭിക്കുന്നതിന്റെയും ഭാഗമായി ഒമാനിലെ ബിസിനസ്സ് സംഭരംഭകർക്കാ യി,ഡിഫീ റ്റ് ദി ഡെഡ് എൻഡ് “എന്ന പേരിൽ നേതൃത്വ പരിശീലന ക്ലാസും സെപ്തംബർ 30 , വെള്ളിയാഴ്ച രാവിലെ 10 മണിക്ക് റൂവി ഷെറാട്ട ൺ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .രാവിലെ പത്തു മണി മുതൽ 12 മണി വരെ നീണ്ടു നിൽ ക്കുന്ന പരിശീലന സെഷന് പ്രശസ്ത ജെ സി ഐ പരിശീലകൻ അഡ്വക്കേറ്റ് വാമൻകുമാർ പി എം ജെ എഫ് നേതൃത്വം നൽകും. ഇന്ത്യയിലും മറ്റു ഇരുപത്തി അഞ്ചു രാജ്യങ്ങളിലുമായി നാലായിരത്തിലധികം മാനവ വിഭവശേഷി വികസന പരിശീലന ക്ലാസുകൾ അഡ്വക്കേറ്റ് വാമൻകുമാർ ഇതിനോടകം നടത്തിയിട്ടുണ്ട് . കേരളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും സ്വതന്ത്ര മാനവ വിഭവ ശേഷി വികസന പരിശീലകനുമാണ് .ലയൺസ് ക്ളബ്ബ് കൊച്ചിൻ ഗേറ്റ്‌വേയിലെ ചാർട്ടർ അംഗവും മുൻ ഡിസ്ട്രിക്റ്റ് ഗവർണറുമായിരുന്നു.ധാരാളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട് .രാവിലെ നടക്കുന്ന പരിശീലന സെഷന് ശേഷം വൈകുന്നേരം ആറു മാണി മുതൽ ഷെറാട്ടൺ ഹോട്ടലിൽ വച്ച് തന്നെ മോഡ ൽ ലയൺസ്‌ ക്ലബ്ബ് ഓഫ് ട്രാവൻകൂർ ഒമാൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളും ഇൻഡക്ഷൻ ചടങ്ങും നടക്കുന്നതാണ് . ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ബി ഗവർണർ എം ജെ എഫ് ലയൺ ഡോക്ടർ സണ്ണി വി സക്കറിയ ആയിരിക്കും . ചടങ്ങിൽ മുഖ്യാതിഥി .ക്ളബ്ബ് സെർവിസ് പദ്ധതികളുടെ ഉൽ ഘാടനവും അദ്ദേഹം നിർ വഹിക്കുന്നതാണ്.
ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് എം ജെ എഫ് ജയശങ്കർ , സെക്രട്ടറി ശശികുമാർ,ട്രഷർ അനീഷ് സി വിജയ് , അഡ്മിൻ എം ജെ എഫ് അനൂപ് സത്യൻ,കൺവീനർ അജി,ഡയറക്ടർ ബോർഡ് അംഗം എം ജെ എഫ് തോമസ് , പി എം ജെ എഫ് റെജി കെ തോമസ് എന്നിവർ വാർത്ത സമ്മേളന ത്തിൽ സംബന്ധിച്ചു.

എൻ മുഹമ്മദ് ന്യൂസ് സിറ്റി മെട്രോ
ഗൾഫ് ലേഖകൻ
മറ്റന്നാൾ ഉത്ഘാടനം ഏവർക്കും സ്വാഗതം
Total Views: 71 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1 thought on “ലയൺസ്‌ ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ പുതിയ ഭാരവാഹികൾ ചുമതല യേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *