ഒമാൻ :- ഒഐസിസി നിസ്‌വ റീജിയണൽ പ്രവർത്തക കൺവെൻഷനും മെമ്പർഷിപ് വിതരണ ഉൽഘാടനവും നടന്നു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒമാൻ :- ഒഐസിസി നിസ്‌വ റീജിയണൽ പ്രവർ ത്തക കൺവെൻഷനും മെമ്പർഷിപ് വിതരണ ഉൽഘാടനവും നടന്നു . നിസ്‌വ ഫിർക്കിലെ ടെലി റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ ഒഐസിസി ഒമാൻ പ്രഥമ നാഷണൽ പ്രസിഡണ്ട് ശ്രീ സിദ്ദിഖ് ഹസ്സൻ , നിസ്‌വയിലെ മുതിർന്ന അംഗം ശ്രീ ടി ജി ബാലൻ പിള്ളക്ക് നൽകി ഉൽഘാടനം നിർവഹി ച്ചു. ഒഐസിസി യുടെ മെമ്പർഷിപ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനു,സുതാര്യമായ പ്രവർത്തനങ്ങളിലൂടെ മേഖലയിലെ പരമാവധി ആളുകളെ മെമ്പർഷിപ്പ് നൽകി സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് നിസ്‌വ യുടെ ചാർജുള്ള മുൻ ദേശിയ കമ്മിറ്റി അംഗം ശ്രീ ഗോപ കുമാർ വേലായുധൻ അറിയിച്ചു. തുടർന്ന് നടന്ന പ്രവർത്തക കൺവെൻഷനിൽ നിസ്‌വ ഒഐസി സി യുടെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ ജോയ് ജോയ് ടി മാത്യു, സെക്രട്ടറി നൗഫൽ,ട്രെഷറർ റെജി കുമാർ, വൈസ് പ്രസിഡന്റ് ഷീബ ജോൺ, ജോയിന്റ് സെക്രട്ടറി അജിത്ത് തുടങ്ങിയവരെയാണ് നിലവിൽ കമ്മിറ്റി അംഗങ്ങളായി പ്രവർത്തക സമിതി തിരഞ്ഞെടുത്തത്. ഭാരവാഹികളുടെ മീറ്റിംഗ് ഉടൻ വിളിച്ചുകൂട്ടി കമ്മിറ്റി വിപുലീകരിച്ചു മുന്കാലങ്ങളെപോലെ തന്നെ കൂടുതൽ സജീവമായി നിസ്‌വയുടെ പൊതുപ്രവർത്തന രംഗത്ത് ഒഐസിസി യെ സജീവമാക്കുമെന്നു ശ്രീ ജോയ് ടി മാത്യു അറിയിച്ചു.കേരളത്തിൽ നിന്നും ഹസ്വ സന്ദർശനത്തിന് ഓമനിലെത്തിയ മുതിര്ന്ന കോൺഗ്രസ് അംഗങ്ങളായ ശ്രീ കെ കെ ഷംസുദ്ദിൻ ( പെരുമ്പാവൂർ ) ശ്രീ മുഹമ്മദ് കുഞ്ഞി ( തൃക്കരിപ്പൂർ ) എന്നിവരെ പൊന്നാടയണിയിച്ചു യോഗത്തിൽ ആദരിച്ചു. യോഗത്തിന്റെ അധ്യക്ഷൻ ഗോപകുമാർ വേലായുധൻ, സ്വാഗതം ജോയ് ടി മാത്യു, ആശംസ ഡോക്ടർ വെങ്കടേഷ്, നസീർ തിരുവത്ര, അനീഷ് കടവിൽ തുടങ്ങിയവരും നന്ദി പ്രകാശനം രജി കുമാറും നടത്തി.

പ്രവാസികളുടെ സ്വപ്നം സാഫല്ല്യമായ് പ്രവാസിലോകം പത്രം പുറത്തിറങ്ങി… താഴെ കാണുന്ന ലിങ്കിലൂടെ പ്രവേശിയ്ക്കാം

https://online.fliphtml5.com/ooxlr/hbfv/
കണ്ണൂരിൽ പുതിയ ഷോറൂം പ്രകാശനം നടന്നു.
Total Views: 136 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2 thoughts on “ഒമാൻ :- ഒഐസിസി നിസ്‌വ റീജിയണൽ പ്രവർത്തക കൺവെൻഷനും മെമ്പർഷിപ് വിതരണ ഉൽഘാടനവും നടന്നു.

 1. excellent put up, very informative. I ponder why the opposite specialists of this sector do not notice this. You must continue your writing. I’m confident, you’ve a great readers’ base already!

Leave a Reply

Your email address will not be published. Required fields are marked *