സർ സയ്യിദ് അഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു*     

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

MP അബ്ദുസമദ് സമദാനി ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നു.

കോഴിക്കോട് .അലിഗഡ് സർവ്വകലാശാലയുടെ സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാന്റെ ഇരുന്നൂറ്റി അഞ്ചാം ജന്മദിനവും, സർസയ്യിദ് അവാർഡ് ദാനവും കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്നു.എഴുത്തുകാരനും, ചിന്തകനും, വിദ്യാഭ്യാസ വിചക്ഷണനും, ക്രാന്തദർശിയുമായ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട മഹത് വ്യക്തിയായ സർ സയ്യിദ് അഹമ്മദ് ഖാൻ.. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ,രാഷ്ട്രീയ രംഗത്ത് ഇന്ത്യയുടെ ഗതിവിഗതികളെ മാറ്റിമറിച്ച ഒട്ടേറെ പ്രഗത്ഭർക്ക് ജന്മം നൽകിയ അലിഗഡ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനാണ്.

സി.പി.കുഞ്ഞിമുഹമ്മദ്
(ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ) അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.

അദ്ദേഹത്തിന്റെ ദീർഘദർശനമാണ് ഇന്ത്യയുടെ ഇന്നത്തെ മാറ്റങ്ങളുടെ ഒരു പങ്ക്.ഈ മഹാന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മനശാസ് ത്ര ഗവേഷകനും, അധ്യാപകനും,സാമൂഹ്യ പ്രവർ ത്തകനും, മികച്ച സംഘാടകനുമായ പ്രൊഫസർ മുഹമ്മദ് ഹസ്സൻ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ പാർലമെൻറ് മെമ്പർ അബ്ദു സമദ് സമദാനിയാണ് അവാർഡ് സമ്മാനിച്ചത്.

ഇരുണ്ട കാലഘട്ടത്തിൽ വിദ്യയുടെ വെള്ളി വെളി ച്ചവുമായി ഇന്ത്യക്ക് പ്രകാശം നൽകിയ മഹാരഥ നായ സർ സയ്യിദ് അഹമ്മദ് ഖാന്റെ പേരിലുള്ള പുരസ്കാരം. മാനസിക പ്രയാസം അനുഭവിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ നിരവധി മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി യ എഴുത്തുകാരനും, ഗവേഷകനുമായ പ്രൊഫസ ർ മുഹമ്മദ് ഹസ്സന് സമ്മാനിച്ചത് ഏറ്റവും ഉചിത മായി എന്ന് പരിപാടിയിൽ പങ്കെടുത്ത  ചലച്ചിത്ര സംവിധായകൻ ഏ കെ സത്താർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ സർ സയ്യിദ് അഹമ്മദ് ഖാൻ ഫൗണ്ടേഷൻ രക്ഷാധികാരി സി. പി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സർ സയ്യിദ് അഹമ്മദ് ഖാൻ ഫൗണ്ടേഷൻ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതം പറഞ്ഞു.

പ്രോഗ്രാം കൺവീനർ വിജയരാജൻ കഴുങ്ങാൻഞ്ചേരി ( പ്രവാസിലോകം പത്രം എഡിറ്റർ) സ്വാഗത പ്രസംഗം നടത്തുന്നു.

മലയാള മനോരമ കോട്ടയം ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ മുഹമ്മദ് അനീഷ്. മികച്ച അധ്യാപകൻ എന്നതിലുപരി ധാരാളം കൃതികൾ എഴുതിയ ഒരു എഴുത്തുകാരനാണ് മുഹമ്മദ് ഹസൻ എന്നും  അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണെന്നും ഒരേ സമയം അധ്യാപകനും, മനശാസ്ത്ര വിദഗ്ദ്ധനും, ഗവേഷകനും,സാമൂഹ്യപ്രവർത്തകനും കൂടിയാണെന്നും ഓർമ്മിച്ചു,

ഫ്രൊഫ: മുഹമ്മദ് ഹസ്സൻ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുന്നു.

അറിവിന്റെ വെളിച്ചം നൽകുന്ന അദ്ധ്യാപകൻ ശിക്ഷകനല്ല വൈദ്യൻ ആണെന്നും മുഹമ്മദ് ഹസ്സനിൽ സ്നേഹനിധിയായ ഒരു വൈദ്യനെ പഠിക്കുന്നകാലത്ത് താൻ കണ്ടിട്ടുണ്ടെന്നും, മനുഷ്യരുടെ നന്മ എടുത്ത് പറയേണ്ടത് തന്നെ യാണെന്നും,നന്മ പറയുന്നത് മുഖസ്തുതിയല്ലെ ന്നും, മറ്റുള്ളവരുടെ കുറ്റവും കുറവും പറയാൻ മടി കാണിക്കാത്തവർ നന്മ പറയുന്നത് തെറ്റാണെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്ത അബ്ദുസമദ് സമദാനി പറഞ്ഞു.ഒരു മനശാസ്ത്ര വിദഗ്ധൻ എന്ന നിലയിൽ മുഹമ്മദ് ഹസ്സൻ മാറാട് കലാപത്തെക്കുറിച്ചുള്ള അന്വേഷ ണ കമ്മീഷനു  നൽകിയ സഹായത്തെ കുറിച്ച് അഡ്വക്കറ്റ് ആലിക്കോയ എടുത്തുപറഞ്ഞു. 

ഫ്രൊഫ: മുഹമ്മദ് ഹസ്സൻ അനുമോദനം ഏറ്റുവാങ്ങുന്നു.

പ്രൊഫസർ വർഗീസ് മാത്യു, ഹാർട്ട് കെയർ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോക്ടർ കെ കുഞ്ഞാലി ,മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ, പ്രദീപം ചീഫ് എഡിറ്റർ എ. വി പ്രകാശ് ,സാംസ്കാരിക പ്രവർത്തകൻ പി കെ ഗോവിന്ദരാജ തുടങ്ങിയവർ സംസാരിച്ചു.

മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ ആശംസ പ്രസംഗം നടത്തുന്നു.

തന്നെ കുറിച്ച് മറ്റുള്ളവർ പറയുന്നത് നേരിട്ട് കേൾക്കാനാണ് തനിക്കിഷ്ടമെന്നും അംഗീകാര ങ്ങളും, പ്രശംസകളും ജീവിച്ചിരിക്കുമ്പോൾ കേൾക്കുന്നതാണ് നല്ലതെന്നും അത് പ്രചോദനം നൽകുമെന്നും,മരണാനന്തരം ഇതൊന്നും ആർക്കും ആവശ്യമില്ലെന്നും ഡോക്ടർ മുഹമ്മദ് ഹസ്സൻ മറുപടി പ്രസംഗത്തിൽ പറഞ്ഞത് സദസ്സിൽ ചിരിയും കൈയ്യടിയും പടർത്തി. പ്രോഗ്രാം കൺവീനറായ വിജയരാജൻ കഴുങ്ങാഞ്ചേരി (പ്രവാസിലോകം പത്രത്തിന്റെ എഡിറ്റർ) നന്ദിയും പ്രകാശിപ്പിച്ചു.

Total Views: 107 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *