ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ എടുത്ത് കളയണം ഡോ:ആർ സു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ എടുത്ത് കളയണം: ഡോ:ആർസു. ഗ്ലോബൽ പീസ് ട്രസ്റ്റും, സ്വാതി സംഗീത കലാകേന്ദ്ര ട്രസ്റ്റും ചേർന്ന് ഐക്യ രാഷ്ട്രസഭ വാർഷികവും സമാധാന ഗാനാർച്ചന യും നടത്തി.കോഴിക്കോട് തിരുവണ്ണൂർ സ്വാതി തിരുനാൾ സംഗീത കലാ കേന്ദ്രത്തിൽ സംഘടിപ്പി ച്ച ചടങ്ങ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂ തിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വ്യക്തി മനസ്സിൽ സമാധാനം ഉണ്ടാകു മ്പോഴാണ്  സമൂഹത്തിലും രാഷ്ട്രത്തിലും അത് വ്യാപിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭ രൂപീകരണ ദിവസം സമാധാന ത്തിനായി സംഗീത മഴ പെയ്യിക്കാൻ എത്തിയ നാൽപതോളം യുവതീയുവാക്കളെ അദ്ദേഹം ശ്ലാഘിച്ചു. ഡോക്ടർ ആർസു ചടങ്ങിൽ അധ്യക്ഷ തവഹിച്ചു താൽക്കാലിക കാര്യലാഭത്തിനുവേണ്ടി വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന ഉറവിടങ്ങളായി നേതാക്കൾ മാറിയപ്പോൾ ലോകത്തിന് സമാധാ നം നഷ്ടപ്പെട്ടു വിദ്വേഷത്തിന് പകരം സ്നേഹ ത്തിന്റെ വെളിച്ചമാണ് നൽകേണ്ടത്.

സംഗീതം സംഘർഷത്തെ ലഘൂകരിക്കുന്നതിനാ ലാണ് ഇത് സമാധാനത്തിനുള്ള സംഗീതപരിപാടി യാക്കിയത്. ഒരു കിളിക്കേറ്റ അമ്പാണ് ഒരു വലിയ കാവ്യ രചനക്ക് കാരണമായത്  ഇന്നത്തെ സമൂ ഹം കാട്ടാളന്മാരുടേതായി മാറിക്കൊണ്ടിരിക്കുക യാണ്.വിവേകശാലികളായ നേതൃത്വം വരേണ്ടിയി രിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ 1945 -ൽ രേഖപ്പെടുത്തിയ പാവനാദർശനങ്ങൾ ക്ക്  ഇന്ന് നിരന്തരം പരിക്കേൽക്കുകയാണെന്നും, വീറ്റോ വിവേചനാധികാരം വിവേകപൂർണ്ണമാകാ ത്തതാണ് ഇതിന് ഹേതു എന്നും ആർസു പറ ഞ്ഞു കുടുംബത്തിലുണ്ടാകുന്ന സമാധാനമാണ് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് ലോക ത്തിലേക്കും പടരുന്ന തെന്നും ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കുകയാണ് നമ്മുടെ ആവശ്യമെ ന്നും ഡോക്ടർ സ്വർണ്ണകുമാരി പറഞ്ഞു, രൂപീകര ണ കാലത്തെ നന്മയിൽ നിന്നും ഐക്യരാഷ്ട്രസഭ പലപ്പോഴും വ്യതിചലിക്കുകയോ നിസ്സംഗത പാലി ക്കുകയോ ചെയ്തതിന്റെ പരിണതഫലങ്ങൾ മിഡിലീസ്റ്റ് രാജ്യങ്ങൾക്ക് ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ആറ്റക്കോയ പള്ളിക്കണ്ടി അഭിപ്രായപ്പെട്ടു. കുറച്ചുകൂടി ക്രിയാത്മകമായി പ്രവർത്തിച്ചിരുന്നെങ്കിൽ യുക്രൈൻ യുദ്ധം പോലുള്ള വിപത്തുകൾ ഐക്യരാഷ്ട്രസഭക്ക് ഒഴിവാക്കാൻ പറ്റുമായിരുന്നു എന്ന് മാതൃഭൂമി സീനിയർ സബ് എഡിറ്റർ കൃഷ്ണകുമാർ പറഞ്ഞു.

സംഗീതം സമാധാനത്തിന് എന്ന പരിപാടിയിൽ പാടാനെത്തിയ യുവാക്കളോട് ഭാവിയിൽ  ലോക ത്തിനു സമാധാനം നൽകാൻ മുൻകൈയെടുക്കേ ണ്ടത് യുവതലമുറയായ നിങ്ങളാണെന്നും ഈ ഒക്ടോബർ 24 തിന്മക്ക് മേൽ നന്മയുടെ പ്രകാശം പരത്തിയ ദീപാവലി ദിനമായത് യാദൃശ്ചികതയാ ണെങ്കിലും നല്ല സന്ദേശമാണെന്നും ചലച്ചിത്ര സംവിധായകൻ എ കെ സത്താർ ഓർമ്മിപ്പിച്ചു .ലോക സമാധാന സന്ദേശം ലോകം മുഴുവൻ എത്തിക്കാനുള്ള എളിയ ശ്രമമാണ് ഗ്ലോബൽ പീസ് ട്രസ്റ്റ് രൂപീകരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അസ് വെംഗ്  പാടത്തൊടി പറഞ്ഞു .ഐക്യരാഷ് ട്രസഭയെ കുറിച്ചും അതിന്റെ ദൗത്യത്തെ കുറിച്ചും ഇന്നത്തെ തലമുറക്ക് അവബോധം സൃഷ്ടിക്കാ നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന്  സംഘാടകസമിതി ചെയർമാൻ മാലതി ടീച്ചർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.ദീപാവലി നാൾ ആയതിനാൽ യുവ ഗായകരും അതിഥികളും ചേർന്ന് മെഴുകുതിരി കത്തിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത് ടി.വി ശ്രീധരൻ സമാധാന സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാവരും അതേറ്റു ചൊല്ലി.സ്വാലിഹ് വെളിമുക്ക്, മണിലാൽ, സുബൈർ ,ഫൈസൽ മാസ്റ്റർ, പ്രവാസിലോകം എഡിറ്റർ വിജയരാജൻ കഴുങ്ങാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ ” എന്ന ഗാനം ആലപിച്ചുകൊണ്ട് സമാധാന സംഗീതാർച്ചനക്ക് തുടക്കംകുറിച്ചു പങ്കെടുത്തവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മാലതി ടീച്ചർ രചിച്ച നാട്ടറിവുകൾ എന്ന പുസ്തകവും നൽകി അഭിനന്ദിച്ചു. കുഞ്ഞിക്കണ്ണൻ ചെറുക്കാട് നന്ദി പ്രകാശിപ്പിച്ചു.

പ്രവാസിലോകം കുറ്റാന്വേഷണ പത്രം സദസിന് പരിചയപ്പെടുത്തി.
Total Views: 105 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1 thought on “ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ എടുത്ത് കളയണം ഡോ:ആർ സു.

Leave a Reply

Your email address will not be published. Required fields are marked *