ജോണ്‍ ബ്രിട്ടാസ് എം.പി ഇന്ത്യന്‍ അംബാസ ഡറുമായി കൂടിക്കാഴ്ച നടത്തി

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജോണ്‍ ബ്രിട്ടാസ് എം.പി ഇന്ത്യന്‍ അംബാസഡറു മായി കൂടിക്കാഴ്ച നടത്തി മസ്‌കത്ത്: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങുമായി ജോണ്‍ ബ്രിട്ടാസ് എം.പി കൂടിക്കാഴ്ച നടത്തി. ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നു ബ്രിട്ടാസ് അംബാസഡറോട് ഉണര്‍ത്തി.സന്ദര്‍ശ ക വിസയില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളിക ളാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത്.

ഇന്ത്യയില്‍നിന്ന് സന്ദര്‍ശക വിസയില്‍ ഒമാനിലേ ക്ക് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് വരിക യും പിന്നീട് അവര്‍ക്ക് ജോലിയോ താമസമോ നല്‍കാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങ ള്‍ ഉണ്ടാകുന്നുണ്ടെന്നു ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ അംബാസഡറോട് പറഞ്ഞു.ഇക്കാര്യം ശ്രദ്ധയില്‍ ഉണ്ടെന്നും എംബസി ആവുന്നതെല്ലാം ചെയ്യുന്നു ണ്ടെന്നും അമിത് നാരംഗ് പറഞ്ഞു. ഇത്തരത്തില്‍ പെട്ടു പോയ നാനൂറോളം പേരെ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ എംബസി മുന്‍ കൈ എടുത്തു നാട്ടിലെത്തിച്ചതായും ഇന്ത്യന്‍ അംബാ സഡര്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് പറഞ്ഞു. പ്രയാസത്തില്‍ ആകുന്നവരെ താമസിപ്പിക്കുന്ന ഷെല്‍ട്ടര്‍ സംവിധാനം വിപുലപ്പെടുത്തണമെന്നു ജോണ്‍ ബ്രിട്ടാസ് അംബാസഡറോട് അഭ്യാർഥിച്ചു .ഏതൊരു ഇന്ത്യക്കാരനും അംബാസഡറെ നേരിട്ട് കണ്ട് പരാതികള്‍ ബോധിപ്പിക്കാനുള്ള ഓപ്പണ്‍ ഹൗസ് സംവിധാനം ഉള്‍പ്പെടെ എംബസി നടത്തു ന്ന സാമൂഹിക ക്ഷേമ നടപടികള്‍ ഏറെ സ്വാഗതാ ര്‍ഹമാണെന്ന് ബ്രിട്ടാസ് ഇന്ത്യന്‍ അംബാസഡറെ അറിയിച്ചു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി.എം ജാബിറും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

ഗൾഫ് ലേഖകൻ എൻ മുഹമ്മദ് റൂവ്വി.
Total Views: 64 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *