യു.എ. ബീരാൻ , സർഗ്ഗാത്മ കതയുടെ രാഷ്ട്രീയ കാലം “

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“യു.എ.ബീരാൻ , സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം നവംബർ 11 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെടുക യാണ്.കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാം സ്കാരിക രംഗത്ത് നക്ഷത്ര ശോഭയോടെ തിളങ്ങിയ ബീരാൻ സാഹിബിന്റെ ജീവിതം പറയാൻ ശ്രമിക്കുകയാണ്.എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, പരിഭാഷകൻ, പഞ്ചായത്തു പ്രസിഡണ്ടു മുതൽ മന്ത്രി പദം വരെ അലങ്കരിച്ച ജനപ്രതിനിധി, രാഷ്ട്രീയ നായകൻ,തൊഴിലാളി നേതാവ്,ബീരാൻ സാഹിബ് വ്യാപരിച്ച വിഭിന്ന മണ്ഡലങ്ങൾ.
ബീരാൻ സാഹിബിന്റെ ജീവിത പുസ്തകത്തിലെ അറിയപ്പെടാത്ത ഏടുകൾ തേടിയുളെളാരു യാത്ര കൂടിയാണ് ഈ പുസ്തകം.

പത്മശ്രീ ഡോ.പി.കെ.വാരിയരുടെ മുഖക്കുറിപ്പും ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി.യുടെ അവതാരികയും ഉൾക്കൊള്ളുന്ന പുസ്തകം ഷാർജയിൽ വെച്ച് നവാസ് പൂനൂരിന്റെ അദ്ധ്യക്ഷ തയിൽ ബഹു : പി.വി. അബ്ദുൽ വഹാബ് എം.പി യു.എ നസീറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു. വർഷങ്ങളുടെ പഠനങ്ങൾ നടത്തി രചന നിർവ്വഹിച്ചത് ബഷീർ രണ്ടത്താണിയാണ് . പുസ്തകം പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട്ടെ ലിപി പബ്ളിക്കേഷൻസുമാണ്.

Total Views: 76 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *