യു.എ ബീരാൻ, സർഗ്ഗാത്മ കതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകാശനം നടന്നു.

യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.ഷാർജ . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീർ രണ്ടത്താണി രചിച്ച, യു.എ.ബീരാൻ , സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശ നം ചെയ്തു.മലയാള പുസ്തകശാലകൾ ഉൾക്കൊള്ളുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ് സ് ഫോറത്തിൽ ജന നിബിഡമായ സദസ്സിൽ
ചന്ദ്രിക മുൻ പത്രാധിപർ നവാസ് പൂനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.ടി. ബൽറാമിൽ നിന്ന് ബീരാൻ സാഹിബിന്റെ പുത്രൻ യു.എ. നസീർ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഒരു കാലത്ത് അറബ് ലോക രാഷ്ട്രീയ മാറ്റങ്ങൾ സ്ഥിരമായി ലേഖന പരമ്പര എഴുതാറുണ്ടായിരു ന്ന ബീരാൻ സാഹിബിനെ യുണൈറ്റഡ് അറബ് ബീരാൻ എന്ന് സി.എച്ച് മുഹമ്മദ് കോയ സാഹി ബ് തമാശയായി വിശേഷിപ്പിക്കാറുണ്ടായിരുന്ന സാഹിത്യ രാഷ്ടീയ നായകന്റെ ജീവചരിത്രം അറബി മണ്ണായ ഷാർജയിൽ പ്രാശനം ചെയ്തത് ഒരു ചരിത്ര വിസ്മയമാണെന്നു വി.ടി.ബാലറാം അയവിറക്കി.

ദുബൈ പോലീസ് ചീഫ് അബ്ദുള്ള അൽ ഫലാ സി, എ.പി. ഷംസുദ്ദിൻ ബിൻ മുഹിയുദീൻ, യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.കെ. ഫിറോസ്, ഡോ. അൻവർ അമീൻ,അഡ്വ: ഹാരിസ് ബീരാൻ, പുത്തൂർ റഹ് മാൻ, പി.കെ. അൻവർ നഹ, ഡോ: സിദ്ദീഖ് അഹമ്മദ്, ഇക്ബാൽ മാർക്കോണി, ഫാരി സ് ഫൈസൽ,ബക്കർ ഹാജി, മൻസൂർ പള്ളൂർ,. വി.ടി സലീം ,തുടങ്ങിയവർ ആശംസയർപ്പിച്ചു.
ഷെരീഫ് സാഗർ, എം.എ. സുഹൈൽ,അഡ്വ.എൻ. എ.കരീം, കെ.എം.ഷാഫി, ഷെരീഫ് കാരന്തൂർ, നാസർ പൊന്നാട് തുടങ്ങി നിരവധി എഴുത്തുകാർ സന്നിഹിതരായിരുന്നു.കെ.എം.സി.സി. നേതാക്ക ളായ മുസ്തഫ മുട്ടുങ്ങൽ , കബീർ ചാന്നാങ്കര, ഹംസ ഹാജി മാട്ടുമ്മൽ, സി.വി.കുഞ്ഞു മാറാക്കര , ലത്തീഫ് തെക്കഞ്ചേരി,പി.ടി.അഷ്റഫ്, സൈഫു ദ്ദിൻ ബാപ്പു, ഹക്കീം ക രുവാടി, ടി.എം.ബഷീർ കാടാമ്പുഴ, പി.കെ, കരിം, അബു കൂരിയാട്, അബൂബക്കർ പൊന്മള, മുസ്തഫ പുളിക്കൽ , മുജീബ് കോട്ടക്കൽ , ശുഐബ് നരിമടക്കൽ , ഷെരീഫ് പി.വി കരേക്കാട് തുട ങ്ങിയവർ കെ. എം.സി.സി. ക്കു വേണ്ടി പുസ്തകങ്ങൾ ഏറ്റു വാങ്ങി.ഗൾഫ് മേഖലയിലെയും നാട്ടിലെയും നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കളും ഒട്ടനവധി ബിസിനസ്സ് പ്രമുഖരും ബീരാൻ സാഹിബിനെക്കുറിച്ചുള്ള തിങ്ങി നിറഞ്ഞ പുസ്തക പ്രകാശന ചടങ്ങിൽ സാക്ഷ്യം വഹിച്ചു.

Total Views: 66 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *