കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടന ങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍18 ന് റിലീസ് ചെയ്യും.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവിതഗന്ധിയായ ഒരു സിനിമ….. ഒരു ഫീമെയിൽ സെന്റ്രിക് ആയിട്ടുള്ള സബ്ജക്ടാണ്….സിനിമ പറയുന്നത്… അഭിരാമി എന്ന കഥാപാത്രത്തിന്റെ പേഴ്‌സ്പെക്ടീവിലാണ് കഥ പറയുന്നതെങ്കിലും ഒരു പുരുഷന്റെ ഭാഗത്തുനിന്നും ചിത്രം കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്…. സ്ത്രീയെയും പുരുഷനെയും ഈക്വൽ ഫൂട്ടിങ്ങിൽ ആണ് പോർട്രേ ചെയ്തിരിക്കുന്നത് ഒരു വിവാഹ ജീവിത ത്തിന്റെ പൊരുത്തക്കേടുകൾ പ്രമേയമാക്കിയ ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്.

പൊരുത്തക്കേടുകളും പ്രശ്നങ്ങളും ഉണ്ടെങ്കിലും പ്രശ്നങ്ങളെ അതിജീവിച്ച് 5 വയസ്സുള്ള ഒരു മകളോടൊപ്പം സംതൃപ്തമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ദമ്പതികൾ അഭിരാമിയും ലിയോയും കുടുംബ ബന്ധങ്ങളുടെ കഥ ഏത് കാലഘട്ടത്തിലും… ഏത് സ്ഥലങ്ങളിലും അനുയോജ്യമായ ഒരു സബ്ജക്ടാണ്… പക്ഷേ ഈ ചിത്രം അനാവരണം ചെയ്യുന്ന കോർ ഇഷ്യു സമൂഹമാധ്യങ്ങൾക്ക് അടിമയാകുന്ന പുതുതലമു റയിലെ ഭാര്യ ഭർത്താക്കന്മാർക്ക് വലിയൊരു മെസ്സേജ് ആണ് നൽകുന്നത്…. ഏത് ബന്ധങ്ങളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യത ഈ ചിത്രം വ്യക്തമാക്കുന്നു 80 കളിൽ 90 കളിൽ ഇറങ്ങിയ പത്മരാജൻ- എ കെ ലോഹിതദാസ് -സിനിമകളെ അനുസ്മരിപ്പിക്കുന്ന ശക്തമായ ഒരു തിരക്കഥ ഈ സിനിമയ്ക്ക് ഉണ്ട്.

സെൻട്രൽ ക്യാരക്ടർ ആയ അഭിരാമിയുടെ സ്വപ്നങ്ങളെയും ഇൻസെക്യൂരിറ്റിസിനെയും ബലഹീനതകളെയും ചൂഷണം ചെയ്ത് സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന മാധവദാസ് എന്ന നെഗറ്റീവ് shade ഉള്ള കഥാപാത്രത്തിന്റെ വരവോടെ അഭിരാമിയുടെ ജീവിതം ഒരു പ്രതിസന്ധിയുടെ വക്കിലെത്തുന്നു…. അവൾ മറ്റൊരാളോട് സ്വന്തം ഹസ്ബൻഡ് നോട് പോലും ഷെയർ ചെയ്യാൻ പോലും പറ്റാത്ത ഒരു പ്രശ്നത്തിൽ അകപ്പെടുന്നു….

സമൂഹത്തിൽ ഇന്ന് ഏത് കുടുംബത്തിനും സംഭ വിക്കാവുന്ന ഏത് സ്ത്രീക്കും സംഭവിക്കാവുന്ന…. ഒരുപാട് കുടുംബങ്ങൾ സംഭവിച്ചുകൊണ്ടിരിക്കു ന്ന ഒരു പ്രശ്നം…അതിനെ അഭിരാമി അതിജീവി ക്കുമോ? അല്ലെങ്കിൽ എങ്ങനെ നേരിടുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രമേയം Name of Movie : Perfume Director Haridas 20 ലധികം മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. Producers Mothi Jacob & Rajesh Babu, Actors: Kani ha, Tini Tom, Prathap pothen, Devi Ajith

ഇതിൽ ” നീലവാനം താലമേന്തി” എന്ന ഗാനം ആലപിച്ചതിന് K S ചിത്രയ്ക്കും.. ശ്രീകുമാരൻ തമ്പി രചിച്ച “ശരിയേത് തെറ്റേത്”” എന്ന ഗാനം ആലപിച്ചതിന് പി കെ സുനിൽകുമാറിനും 2021ൽ കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു…
മധുശ്രീ നാരായണൻ ആലപിച്ച “ശരിയേത് തെറ്റേത് “എന്ന ഗാനം റിലീസ് ചെയ്ത അന്ന് മുതൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലാണ്… തെന്നി ന്ത്യന്‍ താരം കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്;ചിത്രം നവംബര്‍ 18 ന് തിയേറ്ററിലെത്തും.

പരസ്യങ്ങൾ നൽകുവാൻ ബന്ധപ്പെടുക.

9847060 155

Total Views: 120 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1 thought on “കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടന ങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍18 ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *