ഡോക്ടർ അമൃതം റെജി യു.എൻ. ഗ്ലോബൽ ബിസിനസ് മെമ്പർ പദവിയിലേക്ക്.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Dr.അമൃതം റെജി.

നിലമ്പൂർ:യുനൈറ്റഡ് നേഷന്റെ ഗ്ലോബൽ ബിസിനസ് മെമ്പർ സ്ഥാനം അമൃതം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോക്ടർ അമൃതം റെജിക്ക് ലഭിച്ചു .
യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ നിർദ്ദേശപ്രകാരം യു.എൻ. എക്സിക്യൂട്ടീവ് ഡയറക്ടർ സാന്റാ ഒജിയാബോയാണ് നിയമന വാർത്ത അറിയിച്ചത്.
പരിസ്ഥിതിക്കും, സമൂഹത്തിനും അനുയോജ്യമായ വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ യു.എന്നിന്റെ കീഴിൽ നിന്ന് ചെയ്തു കൊടുക്കുക എന്നതും പ്രധാനമാണ്.
യു.എൻ. ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്ന ഉപാധികളെല്ലാം തന്നെ സാമൂഹിക നന്മ ഉറപ്പാക്കുന്നതാണെന്നും, ലോകം മുഴുവൻ ഇവ പ്രാവർത്തികമാക്കുന്നത് രാജ്യ വികസനങ്ങൾക്ക് ഉതകുമെന്നും ഡോക്ടർ അമൃത റെജി അഭിപ്രായപ്പെട്ടു.
ഇവ പ്രാവർത്തികമാക്കുക വഴി വരും തലമുറക്ക് ആരോഗ്യകരവും, സമാധാനപൂർണവുമായിട്ടുള്ള ഒരു കാലാവസ്ഥ പരിസ്ഥിതി ഒരുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു .
മൻസൂർ. നിലമ്പൂർന്യൂസ് സിറ്റിമെട്രോ
Total Views: 259 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *