കോഴിക്കോട് ഞെളിയൻ പറമ്പ് വിഷയത്തിൽ യൂത്ത് ലീഗിന്റെ ഇടപെടൽ മുൻ കൗൺസിലർ ഷമീൽ തങ്ങൾ പരാധി നൽകി.



റഹ്മാൻബസാർ: ഞെളിയംപറമ്പ് വിഷയത്തിൽ യൂത്ത് ലീഗിൻ്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ ജ്യുഡിഷ്യൽ അംഗം ബൈജുനാഥ് ഞെളിയൻ പറമ്പ് സന്ദർഷിച്ചു. സമഗ്രഹമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കൗൺസിലർ ഷമീൽ തങ്ങൾ പരാതി നൽകി. സത്യാവസ്ഥ മനസിലായതിൻ്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാൻ മുൻകൈ എടുക്കുമെന്ന് ഉറപ്പ് നൽകി. മനുഷ്യാവകാശ കമ്മിഷൻ അംഗം ബൈജുനാഥിന് യുത്ത് ലീഗ് മേഖല പ്രസിഡൻ്റ് പാലോറ തൻസിയുടെ സാന്നിധ്യത്തിൽ MP മുഹമ്മദ്ഹബീബ് പ്രദേശവാസികളുടെ പരാതി കൈമാറി.
ശാഖ ലീഗ് പ്രസിഡൻ്റ് പി ബിച്ചിക്കോയ, ജബ്ബാർ മൊട്ടമ്മൽ, ജുനൈസ്, സാജിദ്, ഷംനാസ്, റഷീദ്,സഹീർ, ജസൽ,
അൻഷിദ് എന്നിവർ പങ്കെടുത്തു.
നാടിന്റെ നൻമക്ക് ശക്തമായ രീതിയിൽ ഇടപെടൽ നടത്തിയ ലീഗ് നേതൃത്ത്വത്തെ പ്രദേശവാസികൾ നന്ദി അറിയിച്ചു.


അന്ന് മുതൽക്കേ ജനങ്ങൾ സമരങ്ങൾ നടത്തിവരികയാണ് വേസ്റ്റ് തരം തിരിച്ച് വളമാക്കുന്ന സിസ്റ്റം നിലവിൽ ഉണ്ടെങ്കിലും ഒന്നിനും നാട്ടുകാരുടെ പ്രശ്നം പരിഹരിക്കുവാൻ കഴിയുന്നില്ല കിണർ വെള്ളം പണ്ടേ ഉപയോഗിക്കുവാൻ കഴിയാത്ത രീതിയിലാണ് കറുത്ത വെള്ളമാണ് ഒരോ വീട്ടിലെ കിണറുകളിലും.
നായശല്യം വളരെ രൂക്ഷമാണ് പുലിക്കുട്ടികളുടെ ആരോഗ്യമാണ് ഞെളിയൻ പറമ്പിലുള്ള നായകൾക്ക് ചില സമയങ്ങളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയമാണ് ഏതു സമയത്തും നായ ചാടി വീഴാം കോർപ്പറേഷനോടും വാർഡ് കൗൺസിലർന്മാരോടും പറഞ്ഞ് പറഞ്ഞ് മടുത്തു. അടിയന്തിരമായ് ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക തന്നെ വേണം ഇവരും മനുഷ്യരാണ്..




Total Views: 307 ,