കൊച്ചി പീഡനം, യുവതിയെ ക്രൂരമായി പീഡിപ്പിച്ച മാർട്ടിൻജോസഫ് പിടിയിൽ.


കേസിൽ മാർട്ടിനെ സഹായിച്ച കൂട്ടാളികളെ വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാർട്ടിൻജോസഫ് ഒളിവിൽ കഴിയുന്ന പ്രദേശം പൊലിസ് തിരിച്ചറിഞ്ഞത്. തൃശൂർ മുണ്ടൂരിൽ വീടിനോട് ചേർന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്താണ് ഇയാൾ കഴിഞ്ഞിരുന്നത്.

എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂര് സ്വദേശിയായ യുവതിയെ ഫ്ളാറ്റിൽ വെച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് മാർട്ടിനെതിരായ കേസ്.






Total Views: 277 ,