അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരന്റെ തലയിലൂടെ മാലിന്യമിട്ട് എം.എൽ.എയും അനുയായികളും


മലിനജലത്തിൽ ഇരുത്തി തലയിലും ദേഹത്തും മാലിന്യം ഇടുന്ന വിഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലായി. അഴുക്കുചാലിൽ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിൽ പ്രതിഷേധവും രൂക്ഷമായിരുന്നു. ഇതിൽ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കാനാണ് ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു ശിവസേന പ്രവർത്തകരുടെ പ്രതികരണം.
ചാന്ദിവാലി നിയമസഭ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന വ്യക്തിയാണ് ദിലീപ് ലാൻഡെ. ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു എം.എൽ.എയുടെ വിശദീകരണം.


കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് മുംബൈയിൽ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ജൂൺ ഒമ്പതിന് തന്നെ മുംബൈയിൽ മൺസൂൺ എത്തിയിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകളും ഗതാഗത തടസവുമുണ്ടായി.






Total Views: 175 ,