മാധ്യമ പ്രവർത്തകർ ദുരിതത്തിലാണ് സർക്കാർ: ശാശ്വതമായ പരിഹാരം കാണണം.


മാധ്യമ മുതലാളിമാർ കണ്ടിരുന്നത്. അതു പരമാവതി അവർ മുതലാക്കുകയും ചെയ്തു. കൂടാതെ ചിലവു ചുരുക്കുന്നതിന്റെ ഭാഗമായ് നിരവധി പത്രപ്രവർത്തകരെ സ്ഥാപനങ്ങളിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തു. അവർക്കൊന്നും
മറ്റൊരു ആനുകൂല്യങ്ങളും കൊടുക്കാതെയാണ് പിരിച്ച് വിടപ്പെട്ടത്. അതോടു കൂടി അവരും ദുരിത കയത്തിലായി അവരും കൂടിയായതോടെ മാധ്യമ പ്രവർത്തകർ ഓൺലൈൻ മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞു.ചെറിയ ചെറിയ പരസ്യങ്ങൾ ലഭിക്കുകയും അങ്ങനെ പട്ടിണിയില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് മഹാപ്രളയവും,
നിപ്പയും, പിന്നെ കൊവിഡും കടന്നു വരുന്നത്.

വർഷങ്ങളായി ദുരിതത്തിലായ ഇവരെ കൈ പിടിച്ച് ഉയർത്താനും ഇവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുവാനും ആരുമില്ലാത്ത അവസ്ഥ.
ഇവരെ മാധ്യമ പ്രവർത്തകരായിട്ട് കാണുവാൻ സർക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണന്ന് മനസ്സിലാവുന്നില്ല. അവർ കൂട്ടത്തോടെ ചത്തുപൊയ്ക്കൊട്ടെ എന്നു കരുതുകയാണോ ? ഉന്ത് വണ്ടിക്കാർക്ക് പോലും സർക്കാർ ആനുകൂല്യങ്ങൾ കിട്ടുമ്പോൾ.തൂലിക പടവാളാക്കിയ മാധ്യമ തൊഴിലാളികൾക്ക് ജോലിയുമില്ല കൂലിയുമില്ല. തൂലികയിലൂടെ മാത്രമേ ഞങ്ങൾക്ക് പ്രതികരിയ്ക്കാൻ കഴിയു എന്ന് തിരിച്ചറിഞ്ഞതിനാലാണോ?
ഞങ്ങൾ പറയുന്നത് ചെവിക്കൊള്ളാൻ പോലും സമയം കണ്ടെത്താത്തത്. ഈ സർക്കാറെങ്കിലും ഇവരുടെ വിഷയങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാൻ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഒരു പറ്റം മാധ്യമ തൊഴിലാളികൾ ഇവരുടെ വാർത്തകൾ ഒരു പത്രങ്ങളിലും വാർത്തയായി വരാറില്ല വലിയ മാധ്യമ മുതലാളിമാർ അത് തടയുകയാണ് കൊടുത്താൽ തന്നെ അത് പ്രസിദ്ധീകരിക്കുവാൻ ഒരുക്കവുമല്ല

അവർക്ക് കോടികൾ അനാവശ്യമായ് സർക്കാർ നൽകുന്നു. അതു കൂടാതെ കോടികൾ അടിച്ച് മാറ്റുന്നു ഇവർ ചെയ്ത അപരാധങ്ങൾ എല്ലാ മാധ്യമപ്രവർത്തകർക്കും ഒരുപോലെ പഴി കേൾക്കേണ്ടിവരുന്നു. ഞങ്ങൾക്കാർക്കും അതിൽ ഒരു പങ്കുമില്ലാ എന്ന് ജനം തിരിച്ചറിയണം.
മാധ്യമ മുതലാളിമാരെ ആരും തൊട്ടു പോലും നോക്കില്ല അവരെ സർക്കാറിന് ഭയമാണ്. ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബങ്ങളുണ്ട് അച്ഛനമ്മമാരുണ്ട്, ഭാര്യമാരുണ്ട് മക്കളുണ്ട് അവരുടെ വിദ്യാഭ്യാസം, ബേങ്ക്, അടുവുകൾ, വീട് വാടക, കരണ്ട് ബില്ല്, ഗ്യാസ്, ഇവയൊക്കെ ഞങ്ങൾ എങ്ങനെ പണം കണ്ടെത്തും. സർക്കാർ ജീവനക്കാർക്കും ഭരണകർത്താക്കൾക്കും മാത്രം ജീവിച്ചാൽ മതിയോ? വിഷം വാങ്ങാൻ പോലും ഞങ്ങളുടെ കൈയ്യിൽ പണമില്ല. ഞങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ലേ?






Total Views: 340 ,