കോഴിക്കോട് ഒളവണ്ണ: കെ പി സി സി പ്രസിഡണ്ട് ശ്രീ കെ സുധാകരനെ വ്യക്തിപരമായി അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നിൽപ് സമരം നടത്തി. പെരുവയൽ ബ്ലോക്ക് ജന.സെക്രട്ടറി എം വി അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. ജംഷി ചുങ്കം, പി കണ്ണൻ, സന്തോഷ് പിലാശ്ശേരി, റനിൽ കുമാർ മണ്ണൊടി, നിഷാദ് മണങ്ങാട്ട്, ഒ കുഞ്ഞിമുഹമ്മദ്, ഫൈസൽ തിരുവോത്ത്, എ മനീഷ്, നസറുദ്ദീൻ ചുങ്കം, കെ ടി സുബീഷ് എന്നിവർ പങ്കെടുത്തു.