പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ്…. പൂവച്ചൽ ഖാദർ അന്തരിച്ചു.


1973 ൽ വിജയനിർമല സംവിധാനം ചെയ്ത ‘കവിത’ എന്ന സിനിമയിലടെയായിരുന്നു ചലച്ചിത്രരംഗത്തെ തുടക്കം. ‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിലെ ‘നീ എന്റെ പ്രാർത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടർന്ന് ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽനിന്നു പിറന്നു. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, ശരറാന്തൽ തിരിതാഴും, സിന്ദൂര സന്ധ്യയ്ക്ക് മൗനം, ഏതോ ജന്മ കൽപനയിൽ, മൗനമേ നിറയും മൗനമേ, നാണമാവുന്നു മേനി നോവുന്നു, ചിത്തിരത്തോണിയിൽ, മലരും കിളിയും ഒരു കുടുംബം തുടങ്ങി മലയാളികൾ എക്കാലവും നെേഞ്ചറ്റുന്ന ഹൃദ്യഗാനങ്ങൾ പൂവച്ചലിന്റെതാണ്. ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന എൺപതുകളിൽമാത്രം എണ്ണൂറോളം പാട്ടുകൾ രചിച്ചു.
ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും വി.എം. കുട്ടി, കെ വി അബൂട്ടി തുടങ്ങിയവർക്കുവേണ്ടി മാപ്പിളപ്പാട്ടുകളും എഴുതി.

തിരുവനന്തപുരം പൂവച്ചൽ ആലമുക്ക് ഇടവഴി തലയ്ക്കൽ വീട്ടിൽ അബൂബേക്കർ കുഞ്ഞിന്റെയും റാബിയത്തുൽ അദബിയാ ബീവിയുടേയും മകനായി 1948 ഡിസംബർ 25നാണ് ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വിദ്യാഭ്യാസത്തിനുശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി. ഭാര്യ: അമീന. മക്കൾ: തുഷാര (ലൈബ്രേറിയൻ), പ്രസൂന. മരുമക്കൾ: സലീം (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ), ഷെറിൻ (സെക്ഷൻ ഓഫീസർ – കേരളാ യൂണിവേഴ്സിറ്റി). ന്യൂസ് സിറ്റി മെട്രോ കുടുംബത്തിന്റെ ആദരാഞ്ജലികൾ.







Total Views: 219 ,