ആർഭാട വിവാഹവും വിവാഹദൂർത്തും തടയാൻ കോടതി നിയമങ്ങൾ കൊണ്ടുവരണം:

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണിയാൻ ജാതക പൊരുത്തം നോക്കി നിശ്ചയിച്ച് നടത്തിയ വിവാഹമായിരുന്നു വിസ്മയയുടേത് എന്നിട്ടും വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ സ്ത്രീധന പീഢനം മൂലം വിസ്മയ മരിച്ചു
വിസ്മയയുടെ മരണത്തിൽ ഭർത്താവിന് പങ്കുള്ളതുകൊണ്ട് ഭർത്താവ് പോലീസ് റിമാൻ്റിലാണ്
ഇവരുടെ ജാതക പൊരുത്തം നോക്കി വിവാഹത്തിന് തീയതി കുറിച്ച് കൊടുത്ത കണിയാനെ ആരും വിസ്മയയുടെ മരണത്തിന് കാരണക്കാരനായി കാണുന്നില്ല
ഇവിടെ കണിയാൻ നിരപരാധിയാണെങ്കിൽ വിസ്മയയുടേയും കിരണിൻ്റേയും വീട്ടുകാർക്ക് സൗകര്യമുള്ള ഒരു ഡേറ്റിൽ അവരുടെ വിവാഹം നടത്താമായിരുന്നല്ലൊ?അങ്ങിനെ ചെയ്യാതെ അവർ കണിയാനെ സമീപിച്ച് ജാതക പൊരുത്തം നോക്കി വിവാഹ തിയ്യതി നിശ്ചയിച്ചത് കേവലം ആചാരത്തിൻ്റെ പേരിലാണെങ്കിൽ
ഒരു വിവാഹത്തിന് മിനിമം പത്ത് വർഷത്തെ ഗാരണ്ടി കൊടുക്കാൻ കഴിയാത്ത ജാതക പൊരുത്തമെന്ന പ്രഹസനത്തിൻ്റെ ആവശ്യമുണ്ടൊ ഇവിടെ? ചൊവ്വാഴ്ച വളരെ മോശം ദിവസമാണെന്ന് എല്ലാ ജ്യോതിഷികളും പ്രവചിയ്ക്കാറുണ്ട് എന്നാൽ അവർ എല്ലാ ചൊവ്വാഴ്ചകളിലും അവരുടെ കാര്യങ്ങൾ ചെയ്യുന്നത് ചൊവ്വാഴ്ചകളിലാണ് എന്ന് മനസ്സിലാവും. ഏറ്റവും നല്ല ദിവസം ചൊവ്വാഴ്ചയാണ് പക്ഷേ അത് ജ്യോതിഷികൾ അവർക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നത് കാണാം.കൊവിഡ് കാലഘട്ടത്തിൽ നടന്ന വിവാഹമായിരുന്നു വിസ്മ വി.നായരുടേത്. അയൽവാസികൾ പോലും പറയുന്നത് ആ വീട്ടിൽ നിന്നും ഒരു ശബ്ദവും പുറത്തേയ്ക്ക് കേട്ടിരുന്നില്ല മരണം സംഭവിച്ചതിനു ശേഷമാണ് മർദ്ദിച്ച് കൊന്നതാണെന്നും? സ്ത്രീധന പീഡനത്തെ തുടർന്നാണ് മരിച്ചതെന്നും നാട്ടുകാർ പോലും അറിയുന്നത്. ഭർത്താവായ കിരൺകുമാർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നിട്ടുപോലും നിയമങ്ങൾ എല്ലാം അറിയുന്ന ഇത്തരം ചെറ്റകളെ തൂക്കിലേറ്റുകയാണ് വേണ്ടത്.സർക്കാർ ജോലിയിലൂടെ വലിയ ശമ്പളം പറ്റുന്നതു പോരാതെ വാഹനങ്ങൾ തടഞ്ഞു നിർത്തി ഇരന്നു തിന്നുന്നതു പോരാഞ്ഞ് സ്ത്രീധനം വാങ്ങുവാൻ പാടില്ലാ എന്ന് അറിഞ്ഞിട്ടും സ്ത്രീധനം
എരന്നുവാങ്ങി ഇന്നിട്ടും പോരാ പോരാ എന്നു പറഞ്ഞു കൊണ്ട് ഭാര്യ വീട്ടുകാരെ ബുദ്ധിമുട്ടിക്കുവാൻ നിരവധി തവണ കിരൺ ശ്രെമിച്ചതായ്
മനസ്സിലാക്കുവാൻകഴിഞ്ഞിട്ടുണ്ട്.
ഈ സ്ത്രീധന സമ്പ്രദായവും സ്വർണ്ണങ്ങളിൽ കുളിപ്പിച്ച് പെൺമക്കളെ പറഞ്ഞു വിടുന്ന രക്ഷിതാക്കൾ ഒന്ന് ഓർക്കുന്നത് നല്ലതാണ് പാവങ്ങൾക്കും കെട്ടിക്കുവാനായ പെൺമക്കൾ ഉണ്ടെന്ന കാര്യം കോടീശ്വരന്മാർ വിസ്മരിക്കുവാൻ പാടില്ല.
ജ്യോതിഷികൾ ബോർഡും വെച്ച് AC യിൽ ഇരുന്ന് ഗണിച്ച് പറഞ്ഞ് തരുന്ന കാര്യങ്ങൾ അതെ എന്ന് മൂളിക്കേട്ട് സ്വന്തം മക്കൾക്ക് ശവക്കല്ലറ തോണ്ടുകയാണ് നാം ചെയ്യുന്നത്. ജ്യോതിഷികളെ കാണുവാൻ നമ്മൾ അങ്ങോട്ട് തെണ്ടി ചെല്ലുകയാണ് അല്ലാതെ അവർ നമ്മളെ തേടി വന്നിരുന്ന കാലം എന്നോ കഴിഞ്ഞു. അവർക്ക് ജീവിക്കുവാനാണ് അവർ ഒരോന്ന് പറഞ്ഞ് നമ്മളെ വിഡ്ഡി വേഷം കെട്ടിക്കുന്നത് എന്ന് നാം തിരിച്ചറിഞ്ഞ് ജീവിക്കുക ഇനിയെങ്കിലും ഇത്തരം ആത്മഹത്യകൾ ഉണ്ടാവാൻ പാടില്ല. സർക്കാറും രക്ഷിതാക്കളും കൂടെ തന്നെയുണ്ട് എന്ന് മക്കൾക്ക് ദൈര്യം കൊടുക്കുവാൻ നാം എല്ലാവരും ജാഗ്രത കാണിച്ചേ തീരും,,,,,,
ഏറ്റവും കൂടുതൽ സ്വർണ്ണവും പണവും ചിലവഴിച്ച് വിവാഹദൂർത്ത് നടത്തുന്നത് കേരളത്തിലാണ്.അതുകൊണ്ടുതന്നെ ഒരു നിയമം കൊണ്ടു വന്നേ പറ്റു മിനിയം ഒരു വിവാഹത്തിന് ചിലവാക്കാൻ പറ്റുന്ന തുക സർക്കാർ നിശ്ചയിയ്ക്കണം അതുപോലെ സ്വർണ്ണവും വാരിക്കോരി കൊടുക്കുന്നതും ശക്തമായി നിരോധിയ്ക്കണം ഏറ്റവും കൂടുതൽ കൊടുക്കാൻ കഴിയുന്നവർക്ക് 25 പവൻ അണിയാനും കൊടുക്കാനും പറ്റുകയുള്ളു എന്നൊരു നിയമം കൊണ്ടു വന്നാൽ പണത്തിന്റെയും സ്വർണ്ണത്തിന്റെയും ആർഭാടത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് കടിഞ്ഞാൺ വിഴും സർക്കാർ നിർബന്ധമായും വിവാഹങ്ങൾക്ക് മാനദണ്ഡം നിശ്ചയിച്ചാൽ സ്വർണ്ണ കള്ളക്കടത്തും കോടികൾ പൂഴ്ത്തിവെയ്ക്കുന്ന പ്രവണതയും കള്ള പണങ്ങളുടെ വരവും കുറയും.കണിയാൻ ഉണ്ടാക്കുന്ന ജാതക പൊരുത്തമെന്ന കെണിയിൽ കുടുങ്ങി കേരളത്തിലെ ഹിന്ദു മത യുവാക്കൾക്കും യുവതികൾക്കും അവർ അർഹിക്കുന്ന അമ്പത് ശതമാനം ഇണകളെ നഷ്ടമാകുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ ഹിന്ദു മത വിശ്വാസികൾ മനസ്സിലാക്കാൻ ശ്രമിക്കണം.നിരവധി പെൺകുട്ടികളുടെ വിവാഹങ്ങൾ മുടങ്ങുവാൻ കാരണം ജ്യോതിഷികളുടെ പിടിവാശി കാരണവുമാണ്.ചൊവ്വാദോഷം, കണ്ടകശനി, ഗുളികൻ, എന്നൊക്കെ പറഞ്ഞ് നിരവധി ആത്മഹത്യകൾ അങ്ങനെയും നടന്നിട്ടുണ്ട്. അവരും പ്രതികളെല്ലേ?
ജ്യോതിഷികൾ ബോർഡും വെച്ച് AC യിൽ ഇരുന്ന് ഗണിച്ച് പറഞ്ഞ് തരുന്ന കാര്യങ്ങൾ അതെ എന്ന് മൂളിക്കേട്ട് സ്വന്തം മക്കൾക്ക് ശവക്കല്ലറ തോണ്ടുകയാണ് നാം ചെയ്യുന്നത്. ജ്യോതിഷികളെ കാണുവാൻ നമ്മൾ അങ്ങോട്ട് തെണ്ടി ചെല്ലുകയാണ് അല്ലാതെ അവർ നമ്മളെ തേടി വന്നിരുന്ന കാലം എന്നോ കഴിഞ്ഞു. അവർക്ക് ജീവിക്കുവാനാണ് അവർ ഒരോന്ന് പറഞ്ഞ് നമ്മളെ വിഡ്ഡി വേഷം കെട്ടിക്കുന്നത് എന്ന് നാം തിരിച്ചറിഞ്ഞ് ജീവിക്കുക ഇനിയെങ്കിലും ഇത്തരം ആത്മഹത്യകൾ ഉണ്ടാവാൻ പാടില്ല. സർക്കാറും രക്ഷിതാക്കളും കൂടെ തന്നെയുണ്ട് എന്ന് മക്കൾക്ക് ദൈര്യം കൊടുക്കുവാൻ നാം എല്ലാവരും ജാഗ്രത കാണിച്ചേ തീരും,,,,,,
പരസ്യങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
9847060 155/8078 140 155
Total Views: 192 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *