നിരവധി കമ്മിഷനുകൾ പ്രവർത്തിക്കുന്നു. ആർക്കു വേണ്ടി എന്തിനു വേണ്ടി?

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരവധി കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട് മനുഷ്യനു വേണ്ടി നിലകൊള്ളുന്ന കമ്മിഷനുകൾ കൃത്യമായ് അവരുടെ കടമ ചെയ്യുന്നുണ്ടോ? അവരെ നിയന്ത്രിയ്ക്കാൻ മറ്റൊരു കമ്മീഷൻ വേണ്ട അവസ്ഥയാണ് കോടികൾ ഇത്തരം കമ്മീഷനുകളിലൂടെ നമ്മുടെ സർക്കാറിന്റെ പത്തായം കാലിയാക്കാൻ ഉള്ള ഉപാധിയായിട്ടാണ് ഇന്നു വരെ കണ്ടിട്ടുള്ളത്.വനിതാ കമ്മിഷൻ,യുവജന കമ്മിഷൻ,
മുന്നോക്ക കമ്മിഷൻ,പിന്നോക്ക കമ്മിഷൻ,ഭരണ പരിഷ്കാര കമ്മിഷൻ,മനുഷ്യാവകാശ കമ്മിഷൻ,ബാലാവകാശ കമ്മിഷൻ,ഫിനാൻസ് കമ്മിഷൻ,ഔദ്യോഗിക ഭാഷാ കമ്മിഷൻ,മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ,
കർഷക കടാശ്വാസ കമ്മിഷൻ,അംഗ പരിമിതരുടെ കമ്മിഷൻ,NRI കമ്മിഷൻ, ഇലക്ഷൻ കമ്മീഷൻ
എന്നിങ്ങനെ ഈ നീണ്ട പട്ടിക തുടരുകയാണ്.
പക്ഷെ നമ്മൾ മനസിലാക്കേണ്ട മറ്റൊരു യാഥാർത്ഥ്യമുണ്ട്.
കടം മേടിച്ചും സാധാരണക്കാരിൽ അതി ഭീമമായ നികുതി ചുമത്തിയും ഫൈനടിച്ചും ലോട്ടറിയും കള്ളു വിറ്റും സർക്കാർ ജീവനക്കാർക്ക് – (എന്നു വച്ചാൽ സർക്കാർ ഖജനാവിൽ നിന്നും വരുമാനം ലഭിച്ചു പോവുന്ന എല്ലാവരും –
മന്ത്രിമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ അവരുടെ സിൽബന്ദികൾ അങ്ങനെ ആ ഐറ്റം മൊത്തം ) ചെലവിനു കൊടുക്കുന്ന ഒരു സമ്പ്രദായമാണ് നമ്മുടേത്. ഇതിൽ തന്നെ മിക്കവാറും സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വെറുതേ ഒരാവശ്യവുമില്ലാതെ മനുഷ്യനെ ചുറ്റിക്കാനും ജീവിതത്തിന്നു തടസ്സം നിൽക്കാനുമായി മാത്രമുള്ള കുറേ പേപ്പർ വർക്കുകൾക്കായി വച്ചിരിക്കുന്നതുമാണ്.
അതിനുമൊക്കെ പുറമെ രാഷ്ട്രീയക്കാർക്ക് പൊതുപണം ഇഷ്ടക്കാർ വഴി സ്വന്തം പാർട്ടി ചെലവിനു കണ്ടെത്താനുള്ള മറ്റൊരു കുറുക്കുവഴിയാണ് കമ്മീഷനുകൾ എന്ന വെള്ളാനകൾ – വൻ ചെലവിൽ തീറ്റിപ്പോറ്റാനല്ലാതെ നാട്ടുകാർക്ക് ഒരു കാശിനു കൊള്ളാവുന്ന സംഗതികളല്ല ഇത്. PSU ഇതിന്റെ കുറച്ചുകൂടെ പരിഷ്‌കൃത രൂപമാണ് .
എന്തുകൊണ്ടാണ് കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയക്കാരൻ പോലും ഇത്തരം ലെജിറ്റിമേറ്റ് അഴിമതികൾ ചാേദ്യം ചെയ്യാത്തത്? കമ്മീഷനെ തട്ടിതടഞ്ഞു നടക്കാൻ പറ്റാത്ത നാട്ടിൽ ജനങ്ങളെ പിഴിഞ്ഞ് കമ്മീഷൻ അടിക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നത് എന്നു വേണം കരുതുവാൻ?
വാർത്തകളിൽ പരസ്യം നൽകാൻ
Call 9847060 155 / 8078 140 155
Total Views: 228 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *