സാമൂഹ്യ പ്രവർത്തകനും, ജീവ കാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധേയനായ ഡോ.അമൃതം റെജി.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോക്ടർ അമൃതം റെജി...

പ്രമുഖ രത്ന വ്യാപാരിയും ഡി എം കെ കേരള ഘടകം ഓർഗനൈസറും ഇൻ ചാർജുമായ ഡോ: റെജി അമൃതം ബയോ ഗ്രൂപ്പ് ചെയർമാനുമാണ് വിശാഖപട്ടണത്തെ വരുൺ ഷിപ്പിങ് കമ്പിനിയിലെ ജോലി രാജിവച്ചാണ് തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട തൊഴിൽ സംരംഭ മേഖലയിലേക്ക് കടന്ന് വന്നത്.കർണ്ണാടകയിലെ പ്ലാറ്റേഷൻ ബോർഡ് മെമ്പർ ആയിരുന്നു റെജി. അതിന് ശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർഗാനിക്ക് ഫാമിഗ് തുടങ്ങി ഏഷ്യയിലെ തന്നെ ഒന്നാം നമ്പർ ഓർഗാനിക്ക് ഫാമിങ് പ്രമോട്ടിങ്ങ് ഓർഗാനിക്ക് കമ്പിനിയാണ് അമൃതം ബയോ ഓർഗാനിക്ക് റിസർച്ച് ഡവലപ്പിങ്ങ് സെറ്റർ .ഈ ബയോ ഫെർട്ടിലൈസർ നിർമ്മാണ കമ്പിനി പാലകാടാണ് സ്ഥിതി ചെയ്യുന്നത്.ഇന്ന് ഏഷ്യയിൽ തന്നെ അറിയപ്പെടുന്ന ജൈവ കാർഷിക വിദഗ്ധനാണ് റെജി.ശ്രീലങ്കയിൽ സ്വന്തമായി രത്നഖനിയുള്ള ഇന്ത്യക്കാരൻ ജെം ആൽഡ് ജ്യല്ലറി കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറുമാണ്.ഒരു കാലത്ത് ഇന്ത്യൻ പാം ഓയിൽ വിപണി സ്തംഭിച്ച് പോയ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരന്തരം സമ്പർക്കം പുലർത്തി മലേഷ്യൽ ഭരണകൂടത്തെ കൊണ്ട് ഇന്ത്യൻ അനുകൂല തീരുമാനം എടുപ്പിച്ച് ഇന്ത്യ – മലേഷ്യ പാം ഓയിൽ വ്യാപാരം പുന:സ്ഥാപിച്ചത് ഇദേഹത്തിൻ്റെ ജീവിതത്തിലെ നാഴികകല്ലാണ്.2020 ജൂൺ – ജുലൈ മാസ കാലത്ത് ഇന്ത്യ മലേഷ്യയിൽ നിന്ന് വാങ്ങിയത് രണ്ട് ലക്ഷം ടൺ പാം ഓയിലാണ് ഇതിന് റെജി ക്ക് മലേഷ്യൻ വ്യവസായ മന്ത്രാലയം ഹെൽഡ ഗ്ലോബൽ വെഞ്ചേസ് ഹോൾഡിങ് ബർഹാദ് ട്രേഡിങ്ങ് ഏജൻ്റ്റ് പദവി നൽകി ആദരിച്ചു.

അമേരിക്കയിലെ ഡള്ളാസ് കേന്ദ്രവുമായി അമൃതം ഗ്രൂപ്പ് ഓഫ് കമ്പിനി മറ്റ് ചില കമ്പിനികളുമായി സഹകരിച്ച് എയർക്രാഫ്റ്റ്, ഹെലികോപ്ടർ; പ്രൈവറ്റ് ജെറ്റ് വ്യാപാരങ്ങളിൽ പങ്കാളിയാണ് പ്രതിരോധ ബോട്ടുകളുടെ വ്യവസായത്തിലും അമൃതം ഗ്രൂപ്പ് മുതൽ മുടക്കിയിട്ടുണ്ട്. ഗ്രോമാക്സ് ഇൻറ്റർ നാഷണലുമായി സഹകരിച്ചാണ് ഈ സംരംഭം. ഉക്രൈൻ ,സിംഗപ്പൂര് സൂര്യകാന്തി എണ്ണയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് സൺ ഫ്ലവർ ഓയിൽ സൗത്ത് ഇന്ത്യ ചീഫ് ആയി സിംഗപ്പൂര് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനാർ ഗ്രൂപ്പ് ഡോ: അമൃതം റെജിയെ നിയമിച്ചു. ആർ ജെ അമൃതം മെഡികെയർ പ്രൈവറ്റ് ലിമിറ്റഡ് ഇഡോ – ലങ്കൻ ഓർഗാനിക്ക് ടീ ലിമിറ്റഡ്, ആർ ജെ ഊദ് അത്തർ പെർഫ്യൂംസ് എന്നീ സ്ഥാപനങ്ങളും റെജിയുടെ ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്നു.
തികഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ,സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും റെജി ശ്രദ്ധേയനാണ് കോവിഡ് മഹാമാരി കാലത്ത് അദ്ദേഹം നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായിരുന്നു ശ്രീലങ്ക ഉൾപ്പെടെ മറ്റ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രയത്നിച്ചിട്ടുണ്ട്, അമൃതം ക്യാൻസർ ക്യൂവർ എന്ന സംഭരഭത്തിലൂടെ ക്യാൻസർ ചികിൽസയിലുള്ള രോഗികൾക്ക് ആയുർവേദ മരുന്നുകൾ ലഭ്യമാക്കുന്നു ഇന്ത്യ. ശ്രീലങ്ക, ഖത്തർ എന്നീ രാജ്യങ്ങളിലും മരുന്നുകൾ വിതരണം ചെയ്യുന്നു. ഇത് കൊണ്ട് എല്ലാം ആണ്
റെജിയുടെ കിരീടത്തിലെ പൊൻ തൂവലിൻ്റെ എണ്ണങ്ങൾ കൂടി കൂടി വരുന്നത്. ഇനിയും ഒത്തിരി കിരീടങ്ങൾ അദ്ദേഹത്തിനെ കാത്തിരിക്കുന്നു.
Total Views: 342 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *