യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ നില അതീവ ഗുരുതരം.

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍. ലഖ്‌നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഐസിയുവില്‍ ചികില്‍സയിലാണ് അദ്ദേഹം.ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.ശനിയാഴ്ച രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് കല്യാണ്‍സിങിന് ഹൃദയാഘാതമുണ്ടായി. ഇതോടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സഞ്ജയ് ഗാന്ധി ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കല്യാണ്‍ സിങിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷിച്ചു. കല്യാണ്‍ സിങിന്റെ മകനെ വിളിച്ചാണ് മോദി വിവരം ആരാഞ്ഞത്. കല്യാണ്‍ സിങ്ങിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിര്‍ദേശം നല്‍കി.
സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടര്‍ ഡോ. ആര്‍ കെ ധിമാന്റെ നേതൃത്വത്തില്‍ 10 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് 89 കാരനായ കല്യാണ്‍സിങിനെ ചികില്‍സിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ കല്യാണ്‍ സിങിനെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.
Total Views: 233 ,

Share If You Like The Article
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *