Advertisement

ഒഐസിസി ഇന്‍കാസ് ഖത്തര്‍ സദ്ഭാവന പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് – രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി

ചാണ്ടി ഉമ്മന്‍ എംഎല്‍.എയ്ക്ക് ഒഐസിസി ഇന്‍കാസ് ഖത്തര്‍ സദ്ഭാവന പുരസ്‌കാരം ലഭിക്കുന്ന ചിത്രം
ചാണ്ടി ഉമ്മന്‍ എംഎല്‍.എയ്ക്ക് ഒഐസിസി ഇന്‍കാസ് ഖത്തര്‍ സദ്ഭാവന പുരസ്‌കാരം ലഭിക്കുന്ന ചിത്രം
ഖത്തറില്‍ നടന്ന സദ്ഭാവന ദിനാഘോഷത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍.എ

ദോഹ: രാജീവ് ഗാന്ധിയുടെ 81ാമത് ജന്മദിനത്തിന്റെ ഭാഗമായി ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ സദ്ഭാവന പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്. തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സദ്ഭാവന ദിനാചരണ സമ്മേളനത്തില്‍ പുരസ്‌കാരം വിതരണംചെയ്യും. പൊതുരംഗത്ത് മികച്ച സംഭാവന നല്‍കിയ പൊതുജന സേവകനെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ഖത്തറിലെ പ്രമുഖ മാധ്യമ പവര്‍ത്തകരുടെയും ചാനല്‍ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍, ജൂറി ചെയര്‍മാന്‍ ജെ.എസ് അടൂര്‍ വീഡിയോ കോളിലൂടെ പ്രഖ്യാപനം നടത്തി. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഖത്തറിലെത്തി.

പത്രസമ്മേളനത്തില്‍, ഓഐസിസി- ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജൂറി അംഗവുമായ ജോണ്‍ ഗില്‍ബര്‍ട്ട്, സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജൂട്ടസ് പോള്‍, ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട് എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കാളികളായിരുന്നു.