Advertisement

ഒമാനിലെ തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു; തൊഴിൽ മന്ത്രാലത്തിന്റെ പുതിയ മുന്നറിയിപ്പ് ഇങ്ങനെ

പ്രതീകാത്മക ചിത്രം,
പ്രതീകാത്മക ചിത്രം,
പ്രതീകാത്മക ചിത്രം,

വാണിജ്യ രജിസ്ട്രേഷൻ നേടി ഒരു വർഷം പൂർത്തിയാക്കിയ എല്ലാ സ്ഥാപനങ്ങളും കുറഞ്ഞത് ഒരു ഒമാനി പൗരനെ നിർബന്ധമായും നിയമിക്കണം. അറിയാം പുതിയ മാർ​ഗനിർദേശങ്ങൾ

മസ്കറ്റ്: ഒമാനിലെ തൊഴിൽ മന്ത്രാലയം സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾക്ക് രൂപം നൽകി. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി പൗരന്മാരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ വാണിജ്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെ നിയമിക്കണം. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദേശം.

സ്ഥാപനത്തിന്റെ വലുപ്പവും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തും. ഔദ്യോഗിക അറിയിപ്പ് ലഭിച്ച് മൂന്ന് മാസം ഇളവ് ലഭിക്കും. അതിന് ശേഷം പരിശോധനക്കായി വരുമ്പോൾ സ്ഥാപനങ്ങളിൽ സ്വദേശികൾ ഉണ്ടായിരിക്കണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി ഒമാൻ തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്നത്. 10-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഒരു ഒമാനിയെയെങ്കിലും നിയമിക്കുന്നതിനുള്ള തൊഴിൽ പദ്ധതി സമർപ്പിക്കണം. ഒമാനിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

1. വാണിജ്യ രജിസ്ട്രേഷൻ നേടി ഒരു വർഷം പൂർത്തിയാക്കിയ എല്ലാ സ്ഥാപനങ്ങളും കുറഞ്ഞത് ഒരു ഒമാനി പൗരനെ നിർബന്ധമായും നിയമിക്കണം.
2. ഒരു വർഷത്തെ വാണിജ്യ പ്രവർത്തനം പൂർത്തിയാക്കിയ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെ നിയമിക്കണം.
നിയമം പാലിക്കാത്ത എല്ലാ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും പുതിയ വർക്ക് പെർമിറ്റ് നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

3. 10-ൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾ മൂന്ന് മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെ നിയമിക്കണം. കമ്പനിയെ ഇക്കാര്യം അധികൃതർ അറിയിക്കും.
4. 10-ൽ കുറവ് തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഒരു ഒമാനി പൗരനെ നിയമിക്കാൻ ആറ് മാസം വരെ സമയം ലഭിക്കും.

5.സംരംഭകരുടെ ഉടമസ്ഥതയിലുള്ള മുഴുവൻ സമയ ബിസിനസ്സ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ നിയമം പാലിക്കാൻ അറിയിപ്പ് തീയതി മുതൽ ഒരു വർഷത്തെ ഗ്രേസ് പിരീഡ് ലഭിക്കും.