Advertisement

നാളെ അത്തം

നാളെ അത്തം

പൂവിളിയും പൂക്കളവും ഓണക്കോടിയും പുലികളിയും ഓണസദ്യയുമൊക്കെയായി സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഓണം എത്തി . സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്ന പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്‍പ്പുകളിലും,തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി വരുന്നു , ഓണ തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും നന്മയുടേയും ആഘോഷമായ പൊന്നിന്‍ തിരുവോണത്തെ ഓണപ്പാട്ടുകളും ഓണക്കളികളുമായി നമുക്ക് വരവേൽക്കാം.
മഹാബലി തമ്പുരാന്റെ സദ്‌ഭരണത്തിന്റെ മഹത്വം കൊണ്ട് വാമനമൂർത്തിയും (ആത്മീയത) മഹാബലിയും (ഭൗതികത) കൈകോർത്ത് തിരുവോണനാളിൽ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. ആത്മീയതയും ഭൗതികതയും ഒന്നിക്കുമ്പോൾ മാത്രമേ സന്തോഷവും, സാഹോദര്യവും, സമാധാനവും ലോകത്ത് നിലനിൽക്കുകയുള്ളൂ. തിരുവോണം നൽകുന്ന സന്ദേശം അതുതന്നെ… ഈ പൊന്നോണം ഏവർക്കും ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.