Advertisement

സാജൻ സ്‌കറിയ ക്കെതിരെയുള്ള ആക്രമണം. അപലപിച്ച് അസോസിയേഷൻ ഓഫ്ഓ ൺലൈൻ ജേർണ്ണലിസ്റ്റ്. ഓൺലൈൻ മാധ്യമ രംഗം നേരിട്ട് കൊണ്ടിരിക്കുന്നഏറ്റവും വലിയ വെല്ലുവിളിയാണ് സാജൻ സ്‌കറിയ ഇപ്പോൾ നേരിട്ടത്. വാർത്തകൾ കൊടുക്കുന്നവരെ കായികമായിനേരിടാനും, ഇല്ലായ്മ ചെയ്യാനും നടക്കുന്നവർക്കെതിരെ. ശക്തമായി പ്രതികരിക്കാൻ മുഖ്യധാരാ മാധ്യമങ്ങളും വർത്താചാനലുകളും തയാറാകുന്നില്ല. പുറത്ത് വിടുന്ന വാർത്തകൾ സത്യമല്ലെങ്കിൽ. അതിനെ നേരിടാനും അവർക്കെതിരെ നടപടിയെടുക്കാനും, നഷ്ടപരിഹാരം നേടാനും ശക്തമായ നിയമസംവിധാനങ്ങളുള്ള നാട്ടിൽ ആക്രമിക്കാനും കൊല്ലാനും ഇറങ്ങി തിരിക്കുന്നവർക്ക് മൗനാനുവാദംകൊടുത്തു കൊണ്ട് നിശബ്ദത പാലിക്കൽ കുറ്റകരമാണ്.ചിതറി കിടക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് ശക്തമായ കൂട്ടായ്മ ഇല്ല എന്ന ധൈര്യമാണ് ഈ അക്രമങ്ങൾക്ക് പിന്നിൽ… അവിടെയാണ് അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് Aoj എന്ന സംഘടനയുടെ പ്രസക്തിയും അനിവാര്യതയും നാം മനസ്സിലാക്കേണ്ടത്. സംഘടന ശക്തമാണെങ്കിൽ അക്രമികൾ ഒന്ന് ഭയപ്പെടും. ഫേക്ക് വാർത്തകളെ സംഘടന പ്രോത്സാഹിപ്പിക്കുന്നില്ലെങ്കി ൽ. റീച്ചിന് വേണ്ടിവ്യക്തിഹത്യചെയ്യാൻ മെമ്പർമാർമുന്നോട്ടു വരില്ല. വാർത്തകൾ സത്യസന്ധമാണെങ്കിൽ. ഏതറ്റംവരെയും സംഘടന കൂടെനിൽക്കുകയും ചെയ്യും. ശക്തമായ ഈ നിലപാട് നമ്മുക്ക് പൊതുജന പിന്തുണയും നിയമപരിരക്ഷയും ഉറപ്പാക്കും.ഈ സംഘടനയിൽ ഇനിയും അംഗമായിട്ടില്ലാത്തവരും, അംഗങ്ങളായിട്ടുള്ളവരുടെ സൗഹൃത വലയത്തിലുള്ളവരും എത്രയും പെട്ടെന്ന് അംഗത്വമെടുത്ത് Aoj വൻ മാധ്യമ ശക്തിയായിമാറേണ്ടതിന്റെ ആവശ്യകത കൂടി വരികയാണ്. അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണലിസ്റ്റ് (AOJ) യിൽ അംഗത്വ ത്തിനായി 9847060155(ദേശീയ പ്രസിഡന്റ്), 9947427142(ദേശീയ ജനറൽ സെക്രട്ടറി) ബന്ധപ്പെടുക.