Advertisement

ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്റർനാഷണൽ

ഡോ ഷജീർ മച്ചിഞ്ചേരി, വൈസ് ചെയർമാൻ ആൻഡ് സിഇഓ ജയൻ കെ, സിനി ആർട്ടിസ്‌റ്റ് ആൻഡ് ഇൻഫ്ലുൻസർ ബാല ശങ്കർ എന്നിവർ

ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്റർനാഷണൽ. തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇൻപ്ലാന്റ് ചെയ്യുന്ന രീതി മാറ്റി നീളമുള്ള മുടികൾ പറിച്ചു നടാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ക്യൂറ്റീസ്.

ഡോ ഷജീർ മച്ചിഞ്ചേരി, വൈസ് ചെയർമാൻ ആൻഡ് സിഇഓ ജയൻ കെ, സിനി ആർട്ടിസ്‌റ്റ് ആൻഡ് ഇൻഫ്ലുൻസർ ബാല ശങ്കർ എന്നിവർ
ഡോ ഷജീർ മച്ചിഞ്ചേരി, വൈസ് ചെയർമാൻ ആൻഡ് സിഇഓ ജയൻ കെ, സിനി ആർട്ടിസ്‌റ്റ് ആൻഡ് ഇൻഫ്ലുൻസർ ബാല ശങ്കർ എന്നിവർ

ദുബായ് : ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് നമ്പർ വൺ കോസ്മെറ്റിക് ശൃംഖലയായ ക്യൂറ്റീസ് ഇന്റർനാഷണൽ . ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്ന സമയത്ത് തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇൻപ്ലാന്റ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. ഇത് ഉപഭോക്താക്കൾക്ക് എന്നും ബുദ്ധിമുട്ടേറിയത് ആയിരുന്നു. എന്നാൽ ‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ വിപുലീകരിക്കുക വഴി ക്യൂറ്റീസ് ഇന്റർനാഷണൽ ഒരു വലിയ ചുവടുവെപ്പാണ് ഈ രംഗത്ത് നടത്തിയിരിക്കുന്നത്.

ഇനി മുതൽ മുടി ഷേവ് ചെയ്യാതെ തന്നെ നീളമുള്ള മുടികൾ പറിച്ചു നടാൻ ഉള്ള സൗകര്യം ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാണ്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ എഫ്യുടി യിൽ ശസ്ത്രക്രിയാ പ്രക്രിയ ആയിട്ട് ഉണ്ടായിരുന്ന ‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’, ഇപ്പോൾ സൗകര്യപ്രദവും സാങ്കേതികവുമായ എഫ് യു ഇ രീതിയിലേക്ക് ക്യൂട്ടീസ് ഇന്റർനാഷണൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീർഘകാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതികവിദ്യയും ഒത്തിണക്കിയാണ് ഈ നേട്ടം ക്യൂറ്റീസ് കൈവരിച്ചിരിക്കുന്നത്.

ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, ഹെയർ ആൻഡ് സ്കിൻ കെയർ, കോസ്മെറ്റോളജി രംഗത്ത് കഴിഞ്ഞ 11 വർഷത്തെ സേവന പാരമ്പര്യമുള്ള, വിശ്വസനീയവും, സുരക്ഷിതവും, സാങ്കേതിക തികവുമാർന്ന സ്ഥാപനമാണ് ക്യൂട്ടീസ് ഇന്റർനാഷണൽ. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, പിആർപി , ജി എഫ് സി തുടങ്ങി ഹെയറും സ്കിന്നുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ സൗകര്യവും ക്യൂട്ടീസ് ഇന്റർനാഷണലിൽ ലഭ്യമാണ്.

ക്യൂട്ടീസ് ഇന്റർനാഷണലിന് യുകെ, ഒമാൻ, ദുബായ്, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബാംഗ്ലൂർ, ട്രിവാൻഡ്രം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. സൗദി അറേബ്യ, ഖത്തർ, അബുദാബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകളും ഷാർജയിൽ ഒരു കോസ്മെറ്റിക് ഹോസ്പിറ്റലും ആരംഭിക്കാൻ ഒരുങ്ങുകയാണ്.

സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസായ ക്യൂട്ടീസ് ഇന്റർനാഷണൽ ഒരു ലക്ഷത്തിലധികം ഉപഭോക്‌താക്കൾക്കാണ് ഇതുവരെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പുതിയ വിവരം പങ്കുവെച്ചു കൊണ്ട് നടന്ന വാർത്ത സമ്മേളനത്തിൽ ക്യൂട്ടീസ് ഇന്റർനാഷണൽ ചെയർമാൻ – ഡോ ഷജീർ മച്ചിഞ്ചേരി, വൈസ് ചെയർമാൻ ആൻഡ് സി ഇ ഓ ജയൻ കെ, സിനി ആർട്ടിസ്‌റ്റ് ആൻഡ് ഇൻഫ്ലുൻസർ ബാല ശങ്കർ എന്നിവർ പങ്കെടുത്തു.