ആരോഗ്യ രംഗത്ത് ഇന്ത്യയെ ഒമാനിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെഅത്യാധുനിക സൗകര്യ ങ്ങളോടു കൂടിയ ഹോസ്പിറ്റൽ ആസ്റ്റർ ഒമാനും ആസ്റ്റർ കേരളയും ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നു. അഞ്ചു മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ അഡ്വാൻസ് ക്രിട്ടിക്കൽ കെയർ യൂണി റ്റുകൾ, ഡിജിറ്റൽ എക്സറേയ്. 200 ലധികം ബെഡുകൾ ഉള്ള പുതിയ ഹോസ്പിറ്റൽ ഒമാനിലെ സ്വകാര്യ ഹോസ്പിറ്റൽ ആരോഗ്യ രംഗത്തു നൽകുന്ന സേവനത്തിന്റെ മികച്ച ഉദാഹരണമാണ്.
യോഗ്യരായ നിലവാരമുള്ള ഡോക്ടർമാരുടെ ഉയർന്ന സേവനവും, ഒമാനിലെ സാധാരണ പൗരന്മാർക്കടക്കം താങ്ങാൻ കഴിയുന്ന മിതമായ ചാർജും ആണ് ആസ്റ്റർ അൽറാഫാ ഹോസ്‌പിറ്റലിലെ ഡോക്ടർമാരായ ഷിനൂപ് രാജ്, ആഷിക് സൈനു ,ഫർഹാൻ യാസീൻ അഷേന്ദു പാണ്ഡേ എന്നിവർ പറഞ്ഞു. കോവിഡ് കാലത്തു യാത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കി, ടെക്നോളജി യുടെ സഹായത്തോടെ മാറുന്ന ലോകത്തു കുറഞ്ഞ ചിലവിൽ ചികിത്സ നല്കാൻ കഴിയുന്നു എന്നത് ഒമാനിൽ ആസ്റ്റർ അൽറാഫയുടെ പ്രത്യേകതകളാണ് . കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റൽ ചികിത്സതേടുന്ന ഒമാനി പൗരന്മാർക്ക് തുടർ ചികിത്സക്കും ഇതു ഉപകരിക്കുമെന്നു ഡോക്‌ടേഴ്‌സ് പറഞ്ഞു. ന്യൂസ് സിറ്റി മെട്രോ ലേഖകൻ മുഹമ്മദ് ഒമാൻ റൂവി